മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍നിന്ന് കലാപത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ ബ്രിട്ടണിലേക്ക് ഒഴുകുന്നതും അവരെ തടയുന്നതിനായി ബ്രിട്ടന് ചെയ്യുന്ന പ്രവൃത്തികളും ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ സംസാരവിഷയമാണ്. അതോടൊപ്പം തന്നെ കണക്കിലെടുക്കേണ്ട കാര്യമാണ് ബ്രിട്ടണിലേക്ക് എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍. അതിര്‍ത്തികളിലും മറ്റും ഒളിച്ചു കടക്കുന്ന ആളുകളാണ് ഇത്തരത്തില്‍ രാജ്യത്ത് കടന്നുകൂടി തലവേദന സൃഷ്ടിക്കുന്നത്.
ബ്രിട്ടണിലേക്ക് അനധികൃതമായി കടന്നതിന്റെ പേരിലോ അനധികൃതമായി ആരെയെങ്കിലും കടക്കാന്‍ സഹായിച്ചു എന്നതിന്റെ പേരിലെ ജുലൈയില്‍ മാത്രം ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത് 304 ആളുകളെയാണ്. അതിന് മുന്നിലത്തെ മാസം അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന്റെ പേരില്ഡ 130 പേരെ പൊലീസ് പിടികൂടിയിരുന്നു. ജുലൈ മാസം 2013ല്‍ 56 ആയിരുന്നതാണ് ിപ്പോള്‍ ആറ് ഇരട്ടിയായി ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍, ഹോം ഓഫീസിന്റെ കൈയിലുള്ള കണക്കുകള്‍ ചെറുത് മാത്രമാണ് കാരണം ബോര്‍ഡര്‍ ഫോഴ്സുകള്‍ അറസ്റ്റ് ചെയ്ത ആളുകളുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹോം ഓഫീസ് പ്രതിനിധി കെവിന് മില്‍സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല