നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഞായറാഴ്ച ഇടയ സന്ദര്‍ശനം നടത്തുന്ന കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് സ്വീകരണം നല്കുവാന് നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കുടിയേറിയ കോട്ടയം അതിരൂപതാംഗങ്ങളുടെ കൂട്ടായ്മയായ നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തില്‍ രൂപതയുടെ ശതാബ്ദിയും ഈ അവസരത്തില്‍ കൊണ്ടാടുകയാണ്. രാവിലെ നടക്കുന്ന സംഘടനായോഗത്തില്‍ പ്രസിഡന്റ് സജി പനങ്കാല അധ്യക്ഷത വഹിക്കുന്നതും ഭിവന്ദ്യ പിതാവ് യോഗം ഉദ്ഘാടനം ചെയ്യുന്നതുമാണ്. ഫാ.സജി മലയില്‍ പുത്തന്‍പുര ആശംസ അര്‍പ്പിക്കും. മിനി പുളിക്കമ്യാലില്‍ സ്വാഗതവും ജമീല പൂഴിക്കുന്നേല്‍ കൃതജ്ഞതയും പ്രകാശിപ്പിക്കും. വിവിധ ഏരിയാകളില്‍ നിന്നും ബസ്സുകളിലും സ്വകാര്യ വാഹനങ്ങളിലും വരുന്നവര്‍ നിര്‍ബന്ധമായും 10 മണിക്ക് മുമ്പായി കത്തീഡ്രല്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി ജിമ്മി ജോണ്‍ കറുകപ്പറമ്പില്‍ ആഘോഷ കമ്മറ്റി കണ്‍വീനര്‍ സുനില്‍ വാരിക്കാട്ട് എന്നിവര്‍ അറിയിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് 23ന് നടക്കുന്ന ജൂബിലി കുര്‍ബ്ബാനയില്‍ പങ്കുചേരാനും സ്നേഹ വിരുന്നില്‍ പങ്കുചേരുവാനും മറ്റു രൂപതാംഗങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല