ബിജു മടക്കക്കുഴി
കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യു കെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബര്‍ 20 ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. ബര്‍മിംഗ്ഹാമിനടുത്ത് ബില്‍സ്ട്ടനിലെ ക്‌നാനായ ഭവന്‍ ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കുന്ന സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ടതിന്റെ ക്രെഡിറ്റ് പൂഴിക്കോല്‍ നിവാസികള്‍ക്കാണ് .ജനിച്ചു വളര്‍ന്ന നാടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ നേരിട്ട് പറയുവാനും സൗഹൃദം പുതുക്കുവാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും വളര്‍ന്നു വരുന്ന തലമുറയ്ക്ക് നാടിന്റെ ഓര്‍മകളും നല്ല മാതൃകകളും കാണിച്ചു കൊടുക്കുവാനും വേണ്ടി യുകെയിലെ പൂഴിക്കോല്‍ നിവാസികള്‍ ഒത്തുചെരുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
പ്രവാസികളായി സൂര്യന്‍ അസ്തമിക്കാത്ത നാട്ടില്‍ താമസിക്കുമ്പോഴും സ്വന്തം ഗ്രാമത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കാന്‍ അവ പുതുക്കി മനസ്സില്‍ സൂക്ഷിക്കാന്‍ ,കളിയും ചിരിയും നിറഞ്ഞ ബാല്യ കാലത്തേയ്ക്ക് തിരികെ പോകാന്‍ ഉള്ള അവസരമായി ഈ ഒത്തു ചെരലിനെ കാണണമെന്ന് സംഘാടക സമിതി അറിയിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.ജോണ്‍ മുളയങ്കലിന്റെ മാജിക് ഷോ,കോട്ടയം ജോയിയുടെ ഗാനമേള തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏല്ലാ പൂഴിക്കോല്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല