മക്കയിലെ ഹറാ പള്ളിയില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മരിച്ചവര്‍ക്കൊപ്പം ഒരു മലയാളി ഉള്‍പ്പെടെ 19 ഇന്ത്യക്കാരുണ്ട്. ഇന്ത്യക്കാരുടെ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത്‌നിന്നും ഉണ്ടായിട്ടുണ്ട്. ദുരന്തത്തില്‍ 238 പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് ഔദ്യോഗിക വിശദീകരണം. മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടുണ്ട്.
പാലക്കാട് കല്‍മണ്ഡപം മീന നഗര്‍ ഹൌസില്‍ മുഹമ്മദ് ഇസ്മായിലിന്റെ ഭാര്യ മുഅ്മിനയാണ് മക്കയിലെ അപകടത്തില്‍ മരിച്ച മലയാളി.
മഹാരാഷ്ട്ര, തെലുങ്കാന, മധ്യപ്രദേശ്, യുപി, വെസ്റ്റ് ബംഗാള്‍, ഡല്‍ഹിയി, ബീഹാര്‍, പഞ്ചാബ്, ആസാം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നതെന്നാണ് കോണ്‍സുലേറ്റില്‍നിന്ന് ലഭിക്കുന്ന വിവരം. ഇപ്പോള്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പരുക്കേറ്റവരില്‍ 52 പാക്കിസ്ഥാന്കാരും 25 ബംഗ്ലാദേശുകാരുമുണ്ട്. ദുരന്തമുണ്ടായ മേഖല വേലികെട്ടി തിരിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. പ്രാര്‍ഥന, പ്രദക്ഷിണം, പ്രയാണം തുടങ്ങിയവ ഇന്നലെ വൈകിട്ടോടെ തന്നെ പുനരാരംഭിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഇരു ഹറം കാര്യ വക്താവ് മുഹമ്മദ് അഹ്മദ് അല് മന്‌സൂരി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല