ജൂലൈ 23ന് നടക്കുന്ന യു.കെ.കെ.സി.എ. റാലിയില്‍ ഇക്കുറി നോര്‍ത്തേണ്‍ അയര്‍ണ്ടിന്റെ പ്രാതിനിധ്യം ചരിത്രനേട്ടമാവുകയാണ്. രണ്ട് ബസ്സുകളിലായി ഫെറി മാര്‍ഗ്ഗം എഴുപത്തിയഞ്ചിലധികം കുടുംബങ്ങളും സ്വകാര്യ വാഹനങ്ങളിലും മറ്റുമായി ഇരുപതിലേറെ കുടുംബങ്ങളും ഇത്തവണ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ബാനറില്‍ അണിനിരക്കുമ്പോള്‍ അത് നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്‌നാനായ കുടുംബയോഗത്തിന്റെ സംഘടാക ശക്തിയുടെ വിജയവും കൂടിയാകുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ റാലിയില്‍ പരമാവധി അംഗങ്ങളെ പങ്കെടുക്കണമെന്നുള്ള പ്രസിഡന്റ് സജി പനങ്കാല െസെക്രട്ടറി ജിഷി ജോണ്‍ കറുകപറമ്പില്‍, റാലി കണ്‍വീനര്‍ സുനില്‍ വാരിക്കാട്ട് എന്നിവരുടെ ദൃഢ നിശ്ചയത്തിന്റെ ഫലമായാണ് ഇത്തവണത്തെ റാലിയില്‍ ഇത്രയധികം ആളുകളെ പങ്കെടുപ്പിക്കുവാന്‍ സാധിച്ചത്. റാലിയില്‍ പങ്കെടുക്കുവാന്‍ ഇനിയും ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ താഴെപ്പറയുന്ന നമ്പറുകളില്‍ അടിയന്തിരമായി ബന്ധപ്പെടെണ്ടതാണ്.
സജി പനങ്കാല: 07850682036
ജിമ്മി ജോണ്‍: 07787563618
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല