ഹജ്ജ് തീര്‍ത്ഥാടനത്തിന് തൊട്ടുമുന്‍പ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണ് 107 പേര്‍ മരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്. വെള്ളിയാഴ്ച്ച അപകടമുണ്ടായെങ്കിലും ഹജ്ജ് കര്‍മ്മങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്ന് സൗദി അറിയിച്ചു. മെക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്ക് സൗദി രാജാവിന്റെ ഭരണപരിധിയിലുള്ളതാണ്.
അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തി അത് ജനങ്ങളെ അറിയിക്കുമെന്ന് സൗദി രാജാവ് പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയത്.
അപകടം നടന്ന സ്ഥലം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമൊക്കെ പൊലീസ് സുരക്ഷാ വേലി കെട്ടി തിരിച്ചിരിക്കുകയായിരുന്നു. ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് 107 പേര്‍ മരിക്കുകയും 200ല്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ നൂറു കണക്കിന് ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തേക്കാണ് ബ്രിഡജ് ക്രെയിന്‍ പൊട്ടി വീണത്.
അപകടത്തില്‍ ഒരു മലയാളി അടക്കം 20 ഇന്ത്യക്കാരാണ് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല