എയ്ജിയന്‍ കടലില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് 34 കുടിയേറ്റക്കാരുടെ മൃതദേഹം വീണ്ടെടുത്തിട്ടുണ്ട്. ടര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള പ്രയാണത്തിനിടെയാണ് ബോട്ട് മറിഞ്ഞത്.
68 പേരെ ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 30 പേരോളം സ്വയം നീന്തി രക്ഷപ്പെട്ടെന്ന് ഗ്രീക്ക് ഷിപ്പിംഗ് മിനിസ്ട്രിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച്ച കാലാവസ്ഥ മോശമായിരുന്നെന്നും ശക്തമായ കാറ്റുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഗ്രീക്ക് അധികൃതര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ 15 പേര്‍ കുട്ടികളാണ്. ഇതില്‍ നാല് പേര്‍ നവജാത ശിശുക്കളാണ്. മരിച്ച ആളുകള്‍ ഏത് രാജ്യത്തെ പൗരന്മാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. ടര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കുന്ന കുടിയേറ്റക്കാര്‍ ഗ്രീസിനെ ഒരു ഇടത്താള താവളമായി മാത്രമാണ് കാണുന്നത്. ജര്‍മ്മനിയിലേക്കും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കടക്കുകയാണ് ഇവരുടെ ലക്ഷ്യം. കുടിയേറ്റക്കാര്‍ക്കും മറ്റും വലിയ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല