കലാപകലുഷിതമായ സിറിയന്‍ മണ്ണില്‍നിന്ന് പാലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഭീകരരും യൂറോപ്പിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റിന് വേരോട്ടം ലഭിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവന ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. വത്തിക്കാനിനിന്ന് അനുവദിച്ച റേഡിയോ അഭിമുഖത്തിലായിരുന്നു പാപ്പയുടെ പ്രതികരണം.
നേരത്തെ കത്തോലിക്കാ സഭയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റോമില്‍ ആക്രമണം നടത്തുമെന്നും മറ്റും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ റോം ആക്രമിക്കപ്പെടുമോ എന്ന ചോദ്യത്തിന് റോമും ഐഎസിന്റെ ഭീഷണി നിഴലില്‍ തന്നെയാണെന്നായിരുന്നു മാര്‍പാപ്പയുടെ ഉത്തരം. ആയിരകണക്കിന് അഭയാര്‍ത്ഥികളാണ് ഓരോ ദിവസവും യൂറോപ്പിലേക്ക് എത്തുന്നത്. ഇവര്‍ക്കൊപ്പം ചില ഭീകരരും നുഴഞ്ഞു കയറാനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും നാം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
നേരത്തെ അഭയാര്‍ത്ഥികളോട് മൃതുസമീപനം സ്വീകരിക്കണമെന്നും അഭയാര്‍ത്ഥികളെ ഏറ്റെടുത്ത് കത്തോലിക്കാ കുടുംബങ്ങള്‍ മാതൃക കാണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. യൂറോപ്പിലെ കുടിയേറ്റ പ്രതിസന്ധി കലുഷിതമായി നിന്നിരുന്ന സമയത്ത് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനില്നിന്ന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അനുകൂലമായി പ്രസ്താവന വന്നത് നരകയാതന അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയ സന്തോഷം പകരുന്നതായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല