സ്വന്തം ലേഖകന്‍: തീരത്തടിഞ്ഞ കുഞ്ഞ് അയ്ലാനെ കാര്‍ട്ടൂണിലാക്കി, ചാര്‍ലി എബ്ദോ വാരികക്കെതിരെ പ്രതിഷേധം പടരുന്നു. കുടിയേറ്റക്കാരുടെ ബോട്ടുമുങ്ങി മരിച്ച മൂന്ന് വയസ്സുകാരന് സിറിയന്‍ ബാലന് അയ്ലാന് കുര്‍ദിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം.
മരിച്ച കുഞ്ഞിനെ പരിഹസിച്ചത് ശരിയായില്ലെന്ന് ഷാര്‍ലി എബ്ദോയുടെ ഫെയ്സ്ബുക്ക് പേജില്‍ പതിനായിരക്കണക്കിന് പേര് പ്രതിഷേധം രേഖപ്പെടുത്തി. കടല്‍ത്തീരത്ത് മരിച്ചുകിടക്കുന്ന കുട്ടിയുടെ കാര്‍ട്ടൂണും ലക്ഷ്യത്തിനരികെ എന്ന വാക്കുകളുമായാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
തീരത്തടിഞ്ഞ മൂന്നു വയസ്സുകാരന്റെ ചിത്രം കുടിയേറ്റക്കാരുടെ പ്രതീകമായി മാറിയിരുന്നു. ലോകത്തെ മുഴുവന്‍ കരയിച്ച ചിത്രം കുടിയേറ്റക്കാരോടുള്ള നിലപാട് മയപ്പെടുത്താനും കാരണമായി. ഇതിനു തൊട്ടുപിന്നാലെയാണ് ബാലന്റെ കാര്‍ട്ടൂണുമായി ‘ഷാര്‍ലി എബ്ദോ’ പുറത്തിറങ്ങിയത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെയാണ് ‘ഷാര്‍ലി എബ്ദോ’യുടെ പരിഹാസമെന്നും മറ്റൊരു വാദവുമുണ്ട്.
മക്ഡൊണാള്‍ഡിന്റെ പരസ്യബോര്‍ഡിന് സമീപം അയ്ലാന് മരിച്ചു കിടക്കുന്നതായാണ് കാര്‍ട്ടൂണ്‍. അയ്ലാന്റെ മരണത്തിലൂടെ അഭയാര്‍ഥികള്‍ മുതലെടുപ്പ് നടത്തുകയാണെന്ന ധ്വനിയും കാര്‍ട്ടൂണിലുണ്ട്. രണ്ടു കാര്‍ട്ടൂണുകളാണ് അയ്ലന്റെ ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരച്ചിരിക്കുന്നത്. രണ്ടാമത്തെ കാര്‍ട്ടൂണില്‍ വെള്ളത്തിലൂടെനടക്കുന്ന ഒരാളും മുങ്ങിത്താഴുന്ന കുട്ടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല