1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2015

സന്തോഷ് തോമസ്: യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടും. ഇത്തവണത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത് വെഡ്‌നെസ്ഫീല്‍ഡ് മലയാളീ അസോസിയേഷന്‍ (WAM ) ആണ്. സെപ്റ്റംബര്‍ 13 ഞായറാ ഴ്ച വോള്‍വര്‍ഹാംപ്ടണില്‍ ചേര്‍ന്ന റീജനല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗത്തില്‍ വച്ചാണ് കലാമേളയുടെ വേദി തീരുമാനിച്ചത്.

യോഗത്തില്‍ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബര്‍ 19) കവന്‍ട്രിയില്‍ വച്ചു നടക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു .ഒക്ടോബര്‍ 31 നു നടക്കുന്ന കലാമേളയുടെ ചിട്ടയായ പ്രചാര ണത്തിനുവേണ്ട രൂപരേഖ യോഗം ചര്‍ച്ച ചെയ്തു തീരുമാനിച്ചു .കലാമേളയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട കമ്മിറ്റികള്‍ നാമ നിര്‍ദേശം ചെയ്യുവാന്‍ യോഗം റീജനല്‍ പ്രസിഡണ്ട് ജയകുമാര്‍ നായരെ ചുമതലപ്പെടുത്തി. കലാമേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.

റീജനല്‍ പ്രസിഡണ്ട് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ ദേശീയ ഉപാധ്യക്ഷരായ ശ്രീമതി ബീന സെന്‍സ്,ശ്രീ മാമ്മന്‍ ഫിലിപ്പ് ,യുക്മ ന്യൂസ് മാനേജിങ്ങ് എഡിറ്റര്‍ വിജി കെ പി, യുക്മ പി ആര്‍ ഓ അനീഷ് ജോണ്‍ റീജനല്‍ ഉപാധ്യക്ഷ ന്‍ എബിജോസഫ് ട്രഷറര്‍ സുരേഷ് കുമാര്‍ ജോയിന്റ്‌റ് സെക്രടറി ജോബി ജോസ്,റീജണല്‍ ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ് സ്‌പോര്‍ട്‌സ് കോ ഓര്‍ഡി നേറ്റര്‍ പോള്‍ ജോസഫ് യുക്മ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ബിനുമോന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.