സ്വന്തം ലേഖകന്‍: സ്പെയിനിലെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ച മലയാളി ബാലന് ഗ്രന്ഥാമില്‍ അന്ത്യവിശ്രമം. സ്പെയിനില്‍ അവധി ആഘോഷിക്കാത്തി ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്ന് കാല്‍വഴുതി വീണുമരിച്ച പതിനഞ്ചുകാരനായ സിയാന് ജോണാലഗാടയുടെ മൃതദേഹം സെന്റ് മേരീസ് കാത്തലിക് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സിയാന് ചെങ്ങന്നൂര്‍ സ്വദേശിനിയായ ബിന്‍സിയുടേയും ആന്ധ്രാ പ്രദേശുകാരനായ ഡോ. സലീം ജോണാലഗാടയുടേയും മകനാണ്.
ലിങ്കണ്‍ഷെയറിലെ ഗ്രാന്ഥം വാസികളാണ് ജോണാലഗാട ദമ്പതികള്‍. അവധിക്കാലം ആഘോഷിക്കാനാണ് ഇരുവരും രണ്ട് മക്കളോടൊപ്പം സ്പെയിനിലെത്തിയത്. കുടുംബം തങ്ങിയ ഹോട്ടല്‍ മുറിയില്‍ ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമല്ലാതിരുന്നതിനാല്‍ റസ്റ്റോറന്റിലായിരുന്നു എല്ലാവരും. ഈ സമയത്ത് താന്‍ മുറിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് താക്കോലുമെടുത്ത് പോയതാണ് സിയാന്.
തുടര്‍ന്ന് കുടുംബം കേട്ടത് ഉയരത്തില്‍ നിന്ന് എന്തോ താഴെ വീഴുന്ന ഒച്ചയാണ്. ബഹളം കേട്ട് അടുതന്തുചെന്നു നോക്കിയപ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണത് സ്വന്തം മകനാണെന്ന് ജോണാലഗാട ദമ്പതികള്‍ മനസിലാക്കിയത്. ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ കാല് വഴുതി വീണതാണെന്നാണ് പോലീസിന്റെ നിഗമനം.
വീഴ്ചയുടെ ആഘാതത്തില്‍ സിയാന് സംഭവസ്ഥലത്തു തന്നെ മരിച്ചു. എങ്കിലും ഓടിക്കൂടിയവര്‍ ശരീരം ഉടനെ ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാകിയ ശേഷം കഴിഞ്ഞ ആഴ്ചയാണ് മൃതദേഹം സ്പെയിനില്‍ നിന്നെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഗ്രാന്ഥമിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. കാറോട്ടത്തെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സിയോണിന്റെ അന്ത്യയാത്രക്കു വേണ്ടി ശവപേടകം ഫെരാരിയുടെ രൂപത്തില്‍ ചായമടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല