1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2015

സ്വന്തം ലേഖകന്‍: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റി യാത്രചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് കേരള ഹൈക്കോടതി. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതി കോടതി സ്റ്റേ ചെയ്തു. പിന്‍സീറ്റുകാരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിനു വിരുദ്ധമായ ചട്ടഭേദഗതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി.

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.യു. രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലി!ല്‍ സ്വീകരിച്ചാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഇടക്കാല ഉത്തരവ്. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട ശേഷമാകും അന്തിമ വിധി.

ഇരുചക്രവാഹനമോടിക്കുന്നവരും യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്രനിയമം. രോഗികള്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവു നല്‍കാവുന്നത്. എന്നാല്‍, 2003 ഒക്ടോബര്‍ 13ലെ വിജ്ഞാപനത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 347 എ ചട്ടഭേദഗതി കേന്ദ്ര നിയമത്തിനു കടകവിരുദ്ധമാണ്. കേന്ദ്ര നിയമവ്യവസ്ഥ നടപ്പാക്കാമെന്നു 2003ല്‍ സര്‍ക്കാര്‍ സമ്മതിച്ചതാണ്–കോടതി ചൂണ്ടിക്കാട്ടി.

ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്ന യുവാക്കളും സ്ത്രീകളും റോഡില്‍ തെറിച്ചുവീണു മരിക്കാന്‍ ഇടയാകുന്നത് അനുവദിക്കരുതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നു മാത്രമല്ല, ഇരുചക്ര വാഹനയാത്രക്കാര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കണമെന്ന ഫുള്‍ബെഞ്ച് വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.