കോഴിക്കോട്: നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാന്‍ ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ പ്രഖ്യാപന സമ്മേളനം 21 ന് തിങ്കളാഴ്ച 3 മണിക്ക് കോഴിക്കോട് നടക്കും. തദ്ദേശ സ്വയം ഭരണതെരഞ്ഞെപ്പിന്റെ പെരുമാറ്റചട്ടം വരുന്നതിന്റെ മുമ്പ് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നടപടികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് സംഘടന സമരരംഗത്തിറങ്ങുന്നത്. സംസ്ഥാനത്തെ ഭാഷാസ്നേഹികളില്‍ നിന്നും വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടും വിഷയത്തെ ഗൗനിക്കാതെ മുന്നോട്ട് പോവുന്ന അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ താക്കിതാവും വിധത്തില്‍ സമര പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ഫൈസി വെമണല്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അബ്ദുസലാം ദാരിമി കിണവക്കല്‍, മമ്മൂട്ടി മാസ്റ്റര്‍ തരുവണ, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, ആര്.വി സലീം, ആഷിഖ് കുഴിപ്പുറം, മുസ്തഫ അഷ്റഫി കക്കുപ്പടി, പി.എ പരീത് കുഞ്ഞ് പ്രസംഗിച്ചു. ജന: സെക്ര’റി ഓണംമ്പള്ളി മുഹമ്മദ് ഫൈസി സ്വാഗതവും, സത്താര്‍ പന്തല്ലൂര്‍ നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല