സ്വന്തം ലേഖകന്‍: എന്‍എച്ച്എസിന് പണമില്ല, ജനങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി ജെറമി ഹണ്ട്. ഇത് എന്‍എച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഭരണത്തിലേറിയതിനു ശേഷം ആദ്യമായാണ് ജെറമി ഹണ്ട് എന്‍എച്ച്എസിന്റെ ദാരിദ്ര്യം തുറന്നു സമ്മതിക്കുന്നത്.
വൃദ്ധരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍, രോഗികളുടെ അമിത പ്രതീക്ഷകള്‍ എന്നിവയാണ് എന്‍എച്ച്എസിനെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയതെന്നും ഹണ്ട് ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 70 വയസ്സിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം ഒരു മില്യണ്‍ കവിയുമെന്നും ഇത് എന്‍എച്ച്എസിന് കടുത്ത ബാധ്യത വരുത്തിവക്കുമെന്നും ഹണ്ട് പറയുന്നു. എന്‍എച്ച്എസിന് പണ്ടത്തേതു പോലെ പണമില്ലെന്നും ജനങ്ങള്‍ അത് മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
22 ബില്യണ്‍ പൗണ്ട് കമ്മി ബജറ്റാണ് എന്‍എച്ചഎസ് ഇത്തവണ സമര്‍പ്പിച്ചിരിക്കുന്നത്. മൊത്തം 95.65 ബില്യണ്‍ പൗണ്ട് വരുന്ന ബജറ്റില്‍ 8 ബില്യണ്‍ പൗണ്ട് കൂട്ടിച്ചേര്‍ക്കുമെന്ന് ജെറമി ഹണ്ട് അറിയിച്ചു. എന്നാല്‍ ശൈത്യകാലം തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ എ&ഇ പ്രശ്നത്തെ എന്തുചെയ്യുമെന്ന കാര്യത്തില്‍ ആരോഗ്യമന്ത്രിക്കും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കാര്യമായ ധാരണയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല