സ്വന്തം ലേഖകന്‍: പാലായിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീയെ തലക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയെയാണ് നെറ്റിയില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അറുപത്തൊമ്പതു വയസുള്ള സിസ്റ്റര്‍ അമലയയെ രാവിലെ കുര്‍ബാനക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്ററുടെ മുറിയുടെ വാതില്‍ ചാരിയ നിലയിലായിരുന്നു.തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകമെന്നാണ് പൊലീസിന്റെ സംശയമെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കോണ്‍വെന്റില്‍ മോഷണം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുറിയില്‍ തട്ടി വീണു നെറ്റിയില്‍ മുറിവേറ്റതാകാം എന്നും അന്വേഷണ സംഘം സംശയിക്കുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് പാലാ രൂപത വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല