സത്യന് അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് ഈ സിനിമ പ്രദര്‍ശനത്തിനെത്തിയേക്കും.
നായികയെ തീരുമാനിച്ചിട്ടില്ല. കാസിനോവയുടെകൂടി ജോലികള്‍ തീര്‍ത്തിട്ടായിരിക്കും മോഹന്‍ലാല്‍ സത്യന് ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍, എഡിറ്റിങ്-രാജഗോപാല്‍. ചിത്രത്തിന്റെ തിരക്കഥാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല