സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ ഓടുന്ന ബസില്‍ ഡല്‍ഹി മോഡല്‍ പീഡനം, ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ പിടിയില്‍. നഗരത്തിലെ ചോള ഭാഗത്തുനിന്നു രാത്രി പതിനൊന്നോടെ ബസില്‍ കയറിയ സ്ത്രീയാണ് പീഡനത്തിന് ഇരയായത്.
സ്ത്രീക്ക് പുല്‍ ബോഗ്ഡ ഭാഗത്താണ് ഇറങ്ങേണ്ടിയിരുന്നത്. പകരം ആളൊഴിഞ്ഞ മെയ്ഡ മില്‍ ഭാഗത്തേക്കു ബസ് ഓടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രധാന പ്രതിയെ മിനി ബസിന്റെ ഡ്രൈവര്‍ സല്‍മാന്‍ അടക്കം രണ്ടുപേര്‍ പീഡനത്തിനു സഹായിച്ചു. പിന്നീടു സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
2012 ഡിസംബര്‍ 16 ലെ ഡല്‍ഹി കൂട്ടമാനഭംഗത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് ഓടുന്ന ബസില്‍ പീഡനം നടന്നത്. സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍ സല്‍മാന്‍, പണ്ഡിറ്റ് എന്ന രണ്ടാമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മൂന്നാമനുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല