1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

സ്വന്തം ലേഖകന്‍: പാലായിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകം, ഒരാള്‍ പോലീസിന് കീഴ്ടടങ്ങി, പ്രതി മാനസിക രോഗിയെന്ന് സംശയം. അതേസമയം സിസ്റ്റര്‍ അമല താമസിച്ചിരുന്ന കോണ്‍വെന്റില്‍ ഇതിന് മുമ്പും സമാനമായ ആക്രമണം നടന്നിരുന്നെന്നും സിസ്റ്റര്‍ കൊല്ലപ്പെട്ട രാത്രിയില്‍ ജനലിനരികില്‍ ഒരാളെ കണ്ടതായും രണ്ട് കന്യാസ്ത്രീകള്‍ പോലീസിന് മൊഴി നല്‍കി. നേരത്തെ അമലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരാള്‍ മാഹിയില്‍ പൊലീസിന് കീഴടങ്ങി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

സിസ്റ്റര്‍ അമല ദുരൂഹ സാഹചര്യത്തില്‍ മരിച്ചദിവസം പുലര്‍ച്ചെ ലിസ്യു കോണ്‍വെന്റിന്റെ ജനാലക്കരികില്‍ ഒരാള്‍ മറഞ്ഞ് നില്‍ക്കുന്നത് കണ്ടതായി സിസ്റ്റര്‍ ! ജൂലിയാണ് പൊലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ആഴ്ച കോണ്‍വെന്റില്‍ സമാനമായ ആക്രമണം നടന്നതായി മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ ജസീന്ത മൊഴി നല്‍കിയിട്ടുണ്ട്. കൊല നടന്ന രാത്രി മഠത്തിലെ അന്തേവാസിയും സമീപത്തെ കാര്‍മല്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ റൂമിയുടെ റൂമില്‍ മോഷണം നടന്നതായി മദര്‍ സുപ്പീരിയര്‍ അലക്‌സ് മരിയ പറഞ്ഞു.

അതിനിടെ അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് അവകാശപ്പെട്ട് കോട്ടയം സ്വദേശി നാസര്‍ മാഹി പോലീസില്‍ കീഴ്ടടങ്ങി. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ കൃത്യം നടത്തിയിട്ടില്ലെന്നും ആ സമയത്ത് ഇയാള്‍ കൊയമ്പത്തൂരിലായിരുന്നു എന്ന വിവരം ലഭിച്ചതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.