ന്യൂദല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം നടന്നു. നൂറു മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു ചന്ദ്രഗ്രഹണം.
ബുധനാഴ്ച രാത്രി 11:52 മുതല്‍ വെളുപ്പിന് 3:32 വരെയാണ് ചന്ദ്രഗ്രഹണം നടന്നത്. ഇനി ഇത്രയും ദെര്‍ഘ്യമുള്ള ചന്ദ്രഗ്രഹണത്തിന് സാക്ഷിയാകണമെങ്കില്‍ മുപ്പത് വര്‍ഷം കാത്തിരിക്കണം. അടുത്ത ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നടക്കുക 2041 ല്‍ ആയിരിക്കും.
ഇന്ത്യയ്ക്ക് പുറമെ ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല