ജയകുമാര്‍ നായര്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഇന്ന് മിഡ്‌ലാന്‍ഡസ് റീജനിലെ കോവന്‍ട്രി യില്‍ വെച്ചു നടക്കും. യുകെയിലെ അവധിക്കാലത്തിനു ശേഷമുള്ള യുക്മയുടെ ആദ്യ ദേശിയ പരിപാടി എന്ന പ്രത്യേകത ഇ ത്തവണത്തെ സൂപ്പര്‍ ഡാന്‍സറിനുണ്ട് . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സ റില്‍ ഏകദേശം അന്‍പതോളം മത്സരങ്ങള്‍ ഇത്തവണയുണ്ടാകും . രാവിലെ 9.30 നു രെജിസ്‌ട്രേഷന്‍ ആരംഭിക്കും പത്തുമണിക്ക് യുക്മ ദേശിയ അധ്യക്ഷന്‍അഡ്വ : ഫ്രാന്‍സിസ് മാത്യു ഉദ്ഘാടന കര്‍മം നിര്‍വഹിക്കും .തുടര്‍ന്ന് മത്സരങ്ങള്‍ ആരംഭിക്കും .മത്സരങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി യുക്മ ദേശീയ വൈസ് പ്രസിഡണ്ട് ബീന സെന്‍സ്,കവന്‍ട്രി കേരള കമ്മ്യൂണിറ്റി പ്ര സിഡണ്ട് ബാബു എബ്രഹാം അറിയിച്ചു.
യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്‌ളാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പോയ വര്‍ഷം ആരംഭിച്ചത്.
സബ്ജൂനിയര്‍ (8വയസ്സിനു മുകളില്‍ 13 വയസ്സിനു താഴെ.), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ലാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും പങ്കാളിത്തത്തിനുള്ള മെഡലും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി വിജയികളാകുന്നവര്‍ക്ക് ട്രോഫികളും നല്‍കി അനുമോദിക്കുന്നതായിരിക്കും. ഓരോ വിഭാഗങ്ങളിലും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം നേടുന്നവര്‍ക്ക് പ്രത്യേകം ‘യുക്മ നാട്യരത്‌ന’ വിശേഷാല്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കുന്നതായിരിക്കും.
മിഡ് ലാന്‍ഡ സ് റീജനിലെ കോവന്‍ട്രി കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ നൃത്ത മത്സരത്തിലേക്ക് സഹൃദയരായ എല്ലാ കലാ പ്രേമി കളേയും സ്വാഗതം ചെയ്യുന്നതായി റീജനല്‍ നേതൃത്വം അറിയിച്ചു . എല്ലാ മല്‍സരാര്‍ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നതായി റീജനല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു .
Venue:
Willenhall Social Club,
Robinhood Road,
Covetnry,
CV3 3BB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല