സ്വന്തം ലേഖകന്‍: മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയെ കാണുമോ? കണ്ണുനട്ട് ലോകം. ചരിത്ര പ്രധാനമായ സന്ദര്‍ശനത്തിനായി അദ്ദേഹം ക്യൂബയിലെത്തുമ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച മാര്‍പാപ്പ ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴച നടത്തുമോ എന്നതാണ്. ഔദ്യോഗിക യാത്രാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഫിഡലിനെ മാര്‍പാപ്പ കാണുമെന്നാണു ലോകം പ്രതീക്ഷിക്കുന്നത്.
ഏറെ ചരിത്ര പ്രധാനമായ സന്ദര്‍ശനമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്യൂബ, യുഎസ് യാത്ര. അരനൂറ്റാണ്ടു കാലത്തെ യുഎസ്, ക്യൂബ ശത്രുതയുടെ മഞ്ഞുരുകാന്‍ സഹായിച്ചത് മാര്‍പാപ്പയുടെ ഇടപെടലായിരുന്നു. തുടര്‍ന്ന് ഈ രണ്ടു രാജ്യങ്ങളും അദ്ദേഹം ആദ്യമായി സന്ദര്‍ശിക്കുകയാണ്.
ഇന്ന് ഹവാനയിലെ റെവല്യൂഷന്‍ സ്‌ക്വയറില്‍ കുര്‍ബാന അര്‍പ്പിക്കുന്ന മാര്‍പാപ്പ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച യുഎസിലെത്തുന്ന മാര്‍പാപ്പയെ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കും. വൈറ്റ് ഹൗസില്‍ ഒബാമയുമായി ചര്‍ച്ച, യുഎസ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗം, യുഎന്‍ പൊതുസഭയില്‍ പ്രസംഗം തുടങ്ങിയവയാണ് അമേരിക്കയിലെ അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.
1998 ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ സന്ദര്‍ശിച്ച ഏക മാര്‍പാപ്പ. സെപ്റ്റംബര്‍ 27 ന് സെന്റ് മാര്‍ട്ടിന്‍സ് ചാപ്പലില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ചയും ക്യുറാന്‍ ഫ്രംഹോള്‍ഡ് കറക്ഷനല്‍ ഫസിലിറ്റിയില്‍ സന്ദര്‍ശനം കഴിഞ്ഞ് വൈകുന്നേരത്തോടെ അദ്ദേഹം റോമിലേക്കു മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല