മാഡ്രിഡ്: ആഴ്‌സണലില്‍ തന്നെ തുടരുമെന്ന് സ്പാനിഷ് താരം സെസ് ഫാബ്രിഗാസ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ആഴ്‌സണല്‍ ക്യാപ്റ്റന്‍ ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ആഴ്‌സണല്‍ തന്നെ വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ല. എന്നാല്‍ അവസാന സീസണില്‍ തന്റെ പ്രകടനത്തില്‍ ക്ലബ് തൃപ്തമല്ലെന്ന് ഫാബ്രിഗാസ് പറഞ്ഞു.
ആഴ്‌സണലില്‍ നിന്ന് സെസ്‌ക് ഫാബ്രിഗാസിനെ വാങ്ങാനായി സൂപ്പര്‍ താരം ഡേവിഡ് വിയ്യയെ വില്‍ക്കാന്‍ ബാഴ്‌സലോണ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ലോകത്തിലെ മികച്ച ടീമായ ബാഴ്‌സലോണയില്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഫാബ്രിഗാസ് വ്യക്തമാക്കിയിട്ടുണ്ട്. ആഴ്‌സണലില്‍ നിന്നുള്ള തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഇ.പി.എല്ലില്‍ തന്നെ തുടരാനാണ് സ്പാനിഷ് താരത്തിന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല