1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2015

സ്വന്തം ലേഖകന്‍: പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 45 വയസുണ്ടായിരുന്ന രാധിക പനി ബാധിച്ച് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. അണുബാധയെത്തുടര്‍ന്നാണ് മരണം. ഒന്നര വര്‍ഷത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക.

ലളിതഗാനരംഗത്തിലൂടെയാണ് രാധികാ മലയാളികളുടെ പ്രിയപ്പെട്ട ശബ്ദമായത്. പിന്നീട് മലയാള സിനിമയിലെത്തിയ അവര്‍ ഒട്ടേറെ മികച്ച ഗാനങ്ങള്‍ സമ്മാനിച്ചു. യേശുദാസ്, എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം ഒരുപാട് സ്റ്റേജ് ഷോകളില്‍ പാടിയിട്ടുണ്ട്.

മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ദേവസംഗീതം (ഗുരു), എന്റെ ഉള്ളില്‍ ഉടുക്കുംകൊട്ടി, നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപസ്തംഭം മഹാശ്ചര്യം), മഞ്ഞക്കിളിയുടെ (കന്മദം) മനസില്‍ മിഥുന മഴ (നന്ദനം) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ പാടിയിരുന്നു. ദൂരദര്‍ശനുള്‍പ്പെടെ വിവിധ ചാനലുകളില്‍ അവതാരകയുമായിരുന്നു.

സുരേഷാണ് ഭര്‍ത്താവ്. മകള്‍ ദേവിക. പിന്നണി ഗായിക സുജാത, ഗായകന്‍ ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ ബന്ധുക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.