1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2015

സ്വന്തം ലേഖകന്‍: ഒടുവില്‍ മാര്‍പാപ്പ ഫിഡെലിനെ കണ്ടു, ലോകത്തിനു മാതൃകയാകാന്‍ അമേരിക്കയോടും ക്യൂബയോടും മാര്‍പാപ്പ. ഇന്നലെയാണ് അദ്ദേഹം ക്യൂബന്‍ വിപ്ലവനായകന്‍ ഫി!ഡല്‍ കാസ്‌ട്രോയെ സന്ദര്‍ശിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ 2008 ല്‍ അധികാരമൊഴിഞ്ഞ ഫിഡലുമായി അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത്.

യുഎസുമായി നയതന്ത്രബന്ധ പുനഃസ്ഥാപനത്തിനു വഴിയൊരുക്കിയതില്‍ നന്ദി പറഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഹവാനയിലെ വിമാനത്താവളത്തില്‍ മാര്‍പാപ്പയെ വരവേറ്റു. യുഎസ് ഇപ്പോഴും തുടരുന്ന വ്യാപാര ഉപരോധത്തെ വിമര്‍ശിക്കാനും റൗള്‍ മറന്നില്ല. ഒപ്പം, ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു യുഎസ് പിന്മാറണമെന്ന ആവശ്യവും ഉന്നയിച്ചു.

തുറന്ന സൗഹൃദപാതയിലൂടെ മുന്നേറി അതിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ മാര്‍പാപ്പ തന്റെ പ്രസംഗത്തി!ല്‍ ക്യൂബയോടും യുഎസിനോടും ആവശ്യപ്പെട്ടു. ‘ഈ അനുരഞ്ജനം ലോകത്തിനു മുഴുവന്‍ മാതൃകയാകട്ടെ’ അദ്ദേഹം ആശംസിച്ചു.

ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത കുര്‍ബാനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി. ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ട് പതിനാറാമനും ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന മൂന്നാമത്തെ കത്തോലിക്കാസഭാ തലവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതിനിടെ, സര്‍ക്കാര്‍വിരുദ്ധരായ വിമതര്‍ മാര്‍പാപ്പയെ കാണുന്നതു തടയാന്‍ ക്യൂബന്‍ അധികൃതര്‍ ശ്രമം നടത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപണമുന്നയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.