സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച രണ്‍ബീറും ഫര്ഹാന് അക്തറും പുലിവാലു പിടിച്ചു. ആസ്ക് മി ബസാര്‍ എന്ന ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ച ബോളീവുഡ് താരങ്ങളായ ഫര്ഹാന് അക്തറിനും രണ്‍ബീര്‍ കപൂറിനും എതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ ഷോപിംങ് സൈറ്റിന്റെ പരസ്യ ചിത്രത്തിലൂടെ താരങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമായിരുന്നു എന്നാണ് പരാതിക്കാരന്റെ വാദം. താരങ്ങള്‍ സൈറ്റ് പ്രമോട്ട് ചെയ്യുന്നത് കൊണ്ട് ഇവരെ വിശ്വസിക്കുന്ന ആളുകള്‍ വഞ്ചിക്കപ്പെടുന്നുണ്ടെന്നും പരാതായില്‍ പറയുന്നു. അഡ്വ. രജത് ബന്‍സാലിന്റെ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐ.പി.സി സെക്ഷന്‍ 406 (തട്ടിപ്പ്) ഐ.പി.സി സെക്ഷന്‍ 420 (വിശ്വാസ വഞ്ചന) എന്നിങ്ങനെയാണ് കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസത്തില്‍ ബന്‍സാല്‍ ഓണ്‍ലൈനിലൂടെ എല്‍ഇഡി ടിവിക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ഡെബിറ്റ് കാര്‍ഡ് വഴി ടിവിയുടെ വിലയായ 29,999 രൂപ അടച്ചു. പത്തു ദിവസത്തിനുള്ളില്‍ വീട്ടില്‍ എത്തിക്കാമെന്ന് ഉറപ്പ് സൈറ്റ് തെറ്റിക്കുയായിരുന്നു.
ഷോപിംങ് സൈറ്റില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ തെറ്റിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതാണ് ബന്‍സാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള കാരണം. ആസ്ക് മി ബസാര്‍ ഓണ്‍ലൈന്‍ സൈറ്റിന്റെ ഡയറക്ടര്‍മാരുടെ പേരിലും ഇതേ സെക്ഷനില്‍ കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്.പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല