സാബു ചുണ്ടങ്കാട്ടില്‍: കൂട്ടായ്മയുടെ പുതുചരിത്രം ചരിത്രം രചിച്ച് മൂന്നുദിവസനായി നടന്ന കോതനല്ലൂര്‍ സംഗമത്തിന് പ്രൗഡോജ്വലമായ സമാപനം. മാല്‌പെണിലെ ഹൈബൊള്‍ കണ്ട്രി സെന്ററില്‍ നടന്ന സംഗമ പരിപാടികള്‍ ജനപങ്കാളിത്തം കൊണ്ട് ഒത്തൊരുമയുടേയും സംഘാടനമികവിന്റേയും ഉത്തമോദാഹരണമായി.
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിപാടികള്‍ ഞായറാഴ്ച ഉച്ചയോടെയാണ് സമാപിച്ചത്. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് അവരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും സംഗമം വഴിതുറന്നു. വെള്ളിയാഴച രാത്രി നടന്ന ഡിജെ ഡാന്‍സോടുകൂടിയാണ് സംഗമം പരിപാടികള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് ശനിയാഴ്ച രാവിലെ പത്തിന് പൊതുസമ്മേളനത്തിന് തുടക്കമായി. ഈശ്വര പ്രാര്‍ഥനക്കും വെല്‍ക്കം ഡാന്‍സിനും ശേഷം കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസിഡന്റ് മാത്യു പുളിയോരം അധ്യക്ഷ പ്രസംഗവും സെക്രട്ടറി സന്തോഷ് ചെറിയാന്‍ നാളിതുവരെയുള്ള റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഇക്കഴിഞ്ഞ GCSE പരീക്ഷയില്‍ എട്ട് എ സ്‌കോറും അഞ്ച് എയും നേടി കോതനല്ലൂരിന്റെ അഭിമാനമായി മാറിയ അലിഷയേയും കായികരംഗത്ത് ഒട്ടേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ റോജി ചാലിമുക്കിലിനേയും ചടങ്ങില്‍ ആദരിച്ചു.
സംഗമ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായ ബിനോയില്‍നിന്നും ചെക്ക് പ്രസിഡന്റ് മാത്യു പുളിയോരം ഏറ്റുവാങ്ങി. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമായി. കണ്ണിനും കാതിനും ഇമ്പമാര്‍ന്ന കലാപരിപാടികളെ തുടര്‍ന്ന് ഇലയില്‍ നാടന്‍ സദ്യ വിളമ്പി. തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ മാറ്റുരച്ച ഔട്ട്‌ഡോര്‍ മത്സരങ്ങള്‍ നടന്നു.
കുട്ടികള്‍ക്കായി ഒരുക്കിയ വിവിധ ഇനങ്ങള്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, കസേര കളി, പോപ്പിംഗ് ബലൂണ്‍, തുടങ്ങി വിവിധ മത്സരങ്ങള്‍ ഏവര്‍ക്കും മികച്ച അനുഭവമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 2016 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എക്‌സിക്യുട്ടീവ് കമ്മിറ്റി പുതിയ കമ്മിറ്റി അംഗങ്ങള്‍ക്ക് ബൊക്കെ നല്‍കി ആദരിച്ചു. സംഗമ പരിപാടിയില്‍ ഉടനീളം നാടന്‍ വിഭവങ്ങള്‍ കൊതിയൂറും സ്വാദോടെ ലഭ്യമാക്കി. അടുത്ത വര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെയാണ് ഏവരും യാത്രയായത്. സംഗമ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി സന്തോഷ് ചെറിയാന്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല