1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2015

സ്വന്തം ലേഖകന്‍: ദേശീയഗാനമായ ജനഗണമന ഇങ്ങനേയും പാടാം, ബംഗാളി പതിപ്പ് തരംഗമാകുന്നു. ജനഗണമന കാതിനു ഇമ്പവും കണ്ണിനു കുളിര്‍മയും നല്‍കുന്ന രീതിയില്‍ പുനരവതിരിപ്പിച്ചിരിക്കുകയാണ് ബംഗാളി സംവിധായകന്‍ ശ്രീജിത് മുഖര്‍ജി. ദേശീയ പുരസ്‌കാര ജേതാവും ബംഗാളി സംവിധായകനുമായ ശ്രീജിത്ത് മുഖര്‍ജി അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘രാജ്കഹാനി’ എന്ന ചിത്രത്തിലാണ് അതിമനോഹരമായ രീതിയില്‍ ജനഗണമന അവതരിപ്പിക്കുന്നത്. ജനഗണമനയുടെ പുതിയ വേര്‍ഷന്‍ കേള്‍ക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന രീതിയിലാണ് അവതരണം. ഇന്ത്യാപാകിസ്ഥാന്‍ വിഭജനവും,സ്ത്രീവിമോചനവും,സ്വാതന്ത്ര്യ സമരവും ഇതില്‍ വരച്ചുകാട്ടുന്നുണ്ട്. പ്രശസ്ത കവി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ജനഗണമന, ഭാരതോ ഭാഗ്യോ ബിധാത എന്നു തുടങ്ങുന്ന രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഒട്ടേറെ ഗായകര്‍ ചേര്‍ന്നാണ് പുതിയ വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്. രാജ്കഹിനി എന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.