ബിജു മടക്കക്കുഴി: യുകെയില്‍ ദേശങ്ങളുടെ സംഗമത്തിന് തുടക്കമിട്ട കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ നിവാസികള്‍ അവരുടെ യുകെയിലെ സംഗമത്തിന്റെ ദശാബ്തി ആഘോഷങ്ങള്‍ നയന മനോഹരമായ പരിപാടികളോടെ സാഘോഷം കൊണ്ടാടി.സെപ്റ്റംബര്‍ 20 നു നടന്ന സംഗമത്തിനായി പലരും തലേന്ന് തന്നെ ബര്‍മിങ്ങാമില്‍ എത്തിച്ചേര്‍ന്നിരുന്നു .
മുന്‍കൂട്ടി അറിയിച്ചത് പോലെ രാവിലെ പത്തുമണിക്ക് തന്നെ ആഘോഷങ്ങള്‍ തുടങ്ങി കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പൂഴിക്കോല്‍ നിവാസികള്‍ മാതൃകയായി.ഈശ്വര പ്രാര്‍ത്ഥനക്ക് ശേഷം പഴയ കാല ഓര്‍മകളുടെ ചെപ്പ് ബിജു മടക്കക്കുഴി തുറന്നപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് പൂഴിക്കോല്‍ നിവാസികള്‍ അതിനെ വരവേറ്റത്.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കാലാപരിപാടികളും വാശിയേറിയ വടം വലിയും നടത്തപ്പെട്ടു.
ഉച്ച ഭക്ഷണത്തിന് ശേഷം 2.30 ന് സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു.സജിമോന്‍ മൂര്‍തിങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഫാദര്‍ ജസ്റ്റിന്‍ കാരക്കാട്ട് നിര്‍വഹിച്ചു.പ്രവാസികളായി കഴിയുമ്പോഴും നാടിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിലും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനും ഇത്തരം സംഗമങ്ങള്‍ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാദര്‍ ജസ്റ്റിന്‍ ഓര്‍മപ്പെടുത്തി.
മന്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഗമത്തിന് ടെലിഫോണ്‍ വഴി ആശംസകള്‍ നേര്‍ന്നു.പ്രവാസികളുടെ ഏതൊരു ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ വക എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.തുടര്‍ന്ന് ശ്രീ സിറില്‍ പടപ്പുരക്കല്‍,റോയി മൂര്‍തിങ്കല്‍ ,ദിലീപ് മാത്യു,അളിയന്മാര്‍ക്ക് വേണ്ടി സന്തോഷ്,നൈസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു..
സമ്മേളനത്തിന് ശേഷം യുകെയിലെ പ്രശസ്ത മജീഷ്യന്‍ ആയ ജോണ്‍ മുളയങ്കല്‍ അവതരിപ്പിച്ച മാജിക് ഷോ,ശ്രുതിമധുരമായ ഗാനമേള,നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ സ്റ്റേജില്‍ അരങ്ങേറി.
കൊളസ്‌ടോള്‍ ബ്രേക്ക് പരിപാടിക്ക് ശ്രീ സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേല്‍
നേതൃത്വം കൊടുത്തു.വിവിധങ്ങളായ മത്സരങ്ങളില്‍ വിജയികളായ ഏവര്‍ക്കും ശ്രീ തോമസ് പടപ്പുരയ്ക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹരായ എബിന്‍/റോയി മൂര്‍ത്തിങ്കല്‍,അതുല്‍ പടപ്പുരക്കല്‍ എന്നിവരെ ശ്രീ ജോമോന്‍ മടക്കക്കുഴി അനുമോദിക്കുകയും മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.ശ്രീ ജെറിന്‍ ചെമ്പനിയില്‍ പത്താമത് സംഗമം വളരെ മനോഹരമായി നടത്തുവാന്‍ മുന്‍കൈഎടുത്ത ബിജു/ആശ മടക്കക്കുഴി കുടുംബത്തെ അനുമോദിക്കുകയും സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറയുകയും ചെയ്തു.
അടുത്ത വര്‍ഷം യൂറോപ്പില്‍ ആകമാനമുള്ള പൂഴിക്കോല്‍ നിവാസികളെ ഉള്‍പ്പെടുത്തി നടത്തുവാന്‍ ശ്രീ ബിബിന്‍ കുഴിവേലില്‍,ശ്രീ സന്തോഷ് ഓച്ചാലില്‍ ,അജിത് അച്ചാണ്ടില്‍ ,നൈസ് ജോസ് എന്നിവരെ ചുമതലപ്പെടുത്തി.അടുത്ത വര്‍ഷം വീണ്ടും കണ്ടുമുട്ടാമെന്നും സോഷ്യല്‍ മീഡിയ വഴി സൌഹൃദങ്ങള്‍ നിലനിര്‍ത്താമെന്നും തീരുമാനിച്ച് വൈകുന്നേരം ആറരയോടെ സംഗമം പര്യവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല