സ്വന്തം ലേഖകന്‍: കുവൈത്തില്‍ സാത്താന് ആരാധന, പോലീസ് റെയ്ഡ്, ആരാധനാ വസ്തുക്കള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് കുവൈത്ത് സിറ്റിയില്‍ നിന്നും ഏറെ അകലെയായി ഒറ്റപ്പെട്ട പ്രദേശത്ത് ഒരൊഴിഞ്ഞ വീട്ടില്‍ കുവൈത്തി പോലീസ് റെയ്ഡ് നടത്തിയത്. ഈ വീട് സാത്താന് ആരാധനക്കായി ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു.
ഇവിടെ പൂജകളും മറ്റും നടക്കാറുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കുവൈത്ത് ഇസ്ലാമിക രാജ്യമായതിനാല്‍ അതീവ രഹസ്യമായി സാത്താന് ആരാധന നടക്കുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.
ഇത്തരം ആരാധന കേന്ദ്രങ്ങളില്‍ ഒന്നില്‍ പൂജയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് മുമ്പാണ് പൊലീസ് സ്ഥലത്തെത്തിയത്. വീട്ടില്‍ നിന്നും പ്രതിമകള്‍, ചിത്രങ്ങള്‍ പൂജയ്ക്കായി കരുതിയ മറ്റ് ചില വസ്തുക്കള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. സാത്താന് ആരാധന നടത്തുന്നതിന് വേണ്ടി മാത്രം നിര്‍മ്മിച്ചതാണ് വിജനമായ സ്ഥലത്തെ വീടെന്ന് പൊലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല