സ്വന്തം ലേഖകന്‍: മേക്ക് ഇന്‍ ഇന്ത്യ സന്ദേശവുമായി മോദി അമേരിക്കയില്‍, അഞ്ചുദിന സന്ദര്‍ശനം തുടങ്ങി. യു.എസ്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നീക്കി വച്ചതു മേക്ക് ഇന്‍ ഇന്ത്യ ചര്‍ച്ചകള്‍ക്കായാണ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനത്തിന്റെ പ്രധാന അജന്‍ഡയും മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളാണ്.
സ്റ്റാര്‍ട്ട്അപ്, നവീകരണം, നിര്‍മാണം എന്നിവയാണു മോഡിയുടെ മുഖ്യ അജന്‍ഡയെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. യു.എസുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം നയപരമായ കാര്യങ്ങളും ചര്‍ച്ചയാകുമെന്നു അംബാസഡര്‍ അരുണ്‍ സിങ് പറഞ്ഞു.
റിപ്പബ്ലിക്ക് ദിന പരിപാടിക്കെത്തിയപ്പോള്‍ ഇന്ത്യയുമായി അഞ്ഞൂറു കോടിയുടെ ഉഭയകക്ഷി കരാറിനു യു.എസ്. പ്രസിഡന്റ് ബാരക് ഒബാമ ലക്ഷ്യമിട്ടിരുന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ജോര്‍ജിയ എന്നിവിടങ്ങളില്‍ മോഡി ഇന്ത്യന്‍ സമൂഹവുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും.
സാമ്പത്തിക അജന്‍ഡയില്‍ ഊന്നിയാകും ഇന്നത്തെ ചര്‍ച്ചകള്‍. ഉത്പാദന മേഖലകളിലാകും ഊന്നല്‍. സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മാണ മേഖലകളിലെ വിദഗ്ധരുമായിട്ടാകും ചര്‍ച്ചകള്‍. അഞ്ചു ദിവസവും തിരക്കേറിയ കാര്യപരിപാടികളാണ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല