അപ്പച്ചന്‍ കണ്ണഞ്ചിറ: യു കെ യില്‍ സീറോ മലബാര്‍ സഭാക്കായി ലങ്കാസ്റ്റര്‍ രൂപതയില്‍ അനുവദിക്കപ്പെട്ട പ്രഥമ ഇടവകകള്‍ ഭാരത സഭയുടെ വിശുദ്ധരുടെ നാമധേയത്തില്‍ ഒക്ടോബര്‍ മാസം മൂന്നാം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെയും, വിശുദ്ധ എവുപ്രസ്യാമ്മയുടെയും സംയുക്ത നാമധേയത്തില്‍ വ്യക്തിഗത ഇടവക ബ്‌ളാക്ക്പൂള്‍ കേന്ദ്രീകരിച്ചും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഇടവക പ്രസ്റ്റണിലും ആണ് പ്രഖ്യാപിക്കപ്പെടുക. സീറോ മലബാര്‍ സഭയുടെ പരമോന്നത ശ്രേഷ്ട ഇടയന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ഒക്ടോബര്‍ മൂന്നിന് ശനിയാഴ്ച രാവിലെ 9:00 നു ആരംഭിക്കുന്ന വിശേഷാല്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു ഉദ്ഘാടനവും, പ്രഖ്യാപനവും ചെയ്യും.
യു കെ യില്‍ സീറോ മലബാര്‍ സഭക്കായി അനുവദിക്കപ്പെട്ട ലങ്കാസ്റ്റര്‍ രൂപതയുടെ കീഴിലുള്ള സഭാ സംവിധാനങ്ങള്‍ ഒക്ടോബര്‍ മാസം മൂന്നാം തീയതി ഉദ്ഘാടനവും, സമര്‍പ്പണവും പ്രഖ്യാപനവും ചെയ്യപ്പെടുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിള്‍ കാംപെല്ലും,യു കെ കോര്‍ഡിനേട്ടര്‍ തോമസ് പാറയടിയില്‍ അച്ചനും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെയും യുറോപ്പിലും,യു കെ യുടെ നാനാ ഭാഗത്ത് നിന്നുമുള്ള സഭാ മക്കളുടെയും പങ്കാളിത്തം ഉണ്ടാവും.
ആത്മീയോത്സവം ഗംഭീരമാക്കുവാന്‍ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലങ്കാസ്റ്ററിലെ സഭാ മക്കള്‍ തീവ്രമായ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.യൂറോപ്പില്‍ സീറോ മലബാര്‍ സഭക്ക് ആമുഖ വാതില്‍ തുറക്കുമ്പോള്‍ ഇതര മേഖലകളില്‍ സഭയുടെ സംവിധാനങ്ങള്‍ വ്യാപിക്കുവാനും അതിലൂടെ സഭാ മക്കളുടെ പ്രതീക്ഷകള്‍ സഫലം ആകുവാനുമുള്ള ചൈതന്യം ഇതിലൂടെ ലഭ്യമാവും.
യുറോപ്പിലും,യു കെ യിലും അധിവസിക്കുന്ന സഭാ മക്കളുടെ അനുഗ്രഹീത സാമീപ്യവും,പ്രോത്സാഹനവും,പ്രാര്‍ത്ഥനകളും ഒക്ടോബര്‍ മൂന്നിലെ കൂദാശകര്‍മ്മത്തിലും, സ്‌നേഹ കൂട്ടായ്മ്മയിലും വികാരി ഫാ.മാത്യു ജേക്കബ് ചൂരപൊയികയിലും,ആഘോഷ കമ്മിറ്റിയും സസ്‌നേഹം ക്ഷണിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല