1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2015

ജോയ് അഗസ്തി: യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പാര്‍ക്കുന്ന ലിവര്‍പൂള്‍ രൂപതയിലേക്ക് പുതിയ അച്ചനെത്തി. ഒരാഴ്ച്ച മുന്‍പ് ലണ്ടനില്‍ എത്തിയ ഫാദര്‍. ജിനോ അരീക്കാട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലിവര്‍പൂളില്‍ എത്തി ലിവര്‍പൂള്‍ രൂപതയിലെ ഇടവകകളുടെ ചുമതലയേറ്റത്. ലിവര്‍പൂള്‍ ലൈം സ്ട്രീ!റ്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫാദര്‍. ജിനോ അരീക്കാട്ടിനെ സീകരിക്കാന്‍ ലിവര്‍പൂള്‍ രൂപതയുടെ മുന്‍ ബിഷപ് വിന്‍സന്റ് മെലോണ്‍, സീറോ മലബാര്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാദര്‍. തോമസ് പാറാടി, ഷ്രൂസ്ബറി രൂപതാ ചാപ്ലിന്‍ റവ. ഫാദര്‍. ലോനപ്പന്‍ അരങ്ങാശ്ശേരി എന്നിവര്‍ക്കൊപ്പം ലിവര്‍പൂളില്‍ വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. ലിവര്‍പൂള്‍ രൂപതയില്‍ പെട്ട ലിവര്‍പൂള്‍, ഫസാക്കര്‍ലി, വിസ്റ്റണ്‍, സെന്റ്.ഹെലന്‍സ്, വാറിംഗ്ടണ്‍, വിഗന്‍, സൌത്ത് പോര്‍ട്ട് എന്നീ ഏഴ് ഇടവകകളിലേക്കായിട്ടാ!ണ് ഫാദര്‍ ജിനോ അരീക്കാട്ടിനെ നിയമിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ലിവര്‍പൂള്‍ രൂപതയുടെ ആദ്ധ്യാത്മികകാര്യങ്ങള്‍ നോക്കി നടത്തുന്നതിനു മാത്രമായിട്ടാണ് ഈ നിയമനം. ഇതിന് മുന്‍പ് ലിവര്‍പൂള്‍ രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാദര്‍. ബാബു. അപ്പാടന്‍ 2012ല്‍ കേരളത്തിലേക്ക് മടങ്ങിയതിന് ശേഷം രൂപതയില്‍ സ്ഥിരമായി ഒരു അച്ചന്‍ ഇല്ലായിരുന്നു. ആ ഒഴിവിലേക്കാണ് കോട്ടയം എമ്മാവൂസ് പ്രൊവിന്‍സിലെ എം.സി.ബി.എസ് സന്യാസ സഭാംഗമായ ഫാദര്‍. ജിനോ അരീക്കാട്ടിലിനെ നിയമിച്ചിരിക്കുന്നത്.

ചാലക്കുടി കാരൂര്‍ സ്വദേശിയായ ഫാദര്‍. ജിനോ അരീക്കാട് വര്‍ഗ്ഗീസ്‌പൌളി ദമ്പതികളുടെ സീമന്ത പുത്രനാണ്. അച്ചന് താഴെ ഒരു സഹോദരനും ഒരു സഹോദരിയുമാണുള്ളത്. ത്രൂശ്ശൂര്‍ ഭിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവില്‍ നിന്നും രണ്ടായിരത്തി എട്ട് ഡിസംബര്‍ 31ന് വൈദിക പട്ടം ലഭിച്ച അച്ചന്‍ പിന്നീട് രാജസ്ഥാനിലെ സിറോഹി സെന്റ്.ജോസഫ് പള്ളി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിട്ടാണ് വൈദിക ജീവിതം തുടങ്ങുന്നത്. കൂടാതെ അതേ സ്ഥലത്തെ സെന്റ്.പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോ അഡ്മിനിസ്‌ട്രേറ്റര്‍ ജോലിയും ഇതോടൊപ്പം നിര്‍വ്വഹിച്ചിരുന്നു.

പിന്നീട് രാജസ്ഥാനിലെതന്നെ ശിവഗഞ്ച് ഇടവകയിലേക്ക് സ്ഥലം മാറ്റം ലഭിക്കുകയും ശിവഗഞ്ച് സെന്റ്.ജോര്‍ജ്ജ് പള്ളി വികാരിയായും, സെന്റ്.പോള്‍സ് സെക്കന്‍ഡറി സ്‌കൂള്‍ പ്രിസിപ്പാളായും അഞ്ച് വര്‍ഷം സേവനം ചെയ്തു. പിന്നീട് മഹാരാഷ്ട്രയിലെ സോളാപൂറിനടുത്ത് ബാര്‍ഷി ഇടവകയിലേക്ക് സ്ഥലം മാറ്റം കിട്ടിയ അച്ചന്‍ അവിടുത്തെ സെന്റ്. ജോസഫ് ഹയര്‍ സെംക്കന്ററി സ്‌കൂള്‍ മാനേജറായി സേവനമനുഷ്ഠിച്ച് വരവെയാണ് ലിവര്‍പൂളിലേക്കുള്ള വിളിയെത്തിയത്. ലിവര്‍പൂളിലെത്തിയ അച്ചന്‍ കഴിഞ്ഞ ഞായറാഴ്ച്ച ലിവര്‍പൂള്‍ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഫാദര്‍. തോമസ് പാറാടിക്കൊപ്പം പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ലിവര്‍പൂളിലെ അച്ചന്റെ ആദ്യ ദിവ്യബലിയില്‍ സംബന്ധിക്കുവാന്‍ വിവിധ ഇടവകയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ പള്ളി നിറയെ വിശ്വാസികള്‍ എത്തിയിരുന്നു. ലിവര്‍പൂള്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും ആത്മാര്‍ത്ഥമായ സഹകരണവും സ്‌നേഹവും തനിക്കുണ്ടാകണമെന്ന് പ്രസംഗ മധ്യേ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.