സാബു ചുണ്ടങ്കാട്ടിൽ: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന് ലഭിച്ച ഇടവക ദേവാലയങ്ങളുടെ സമര്‍പ്പണത്തിനായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്ത മാസം മൂന്നാം തിയ്യതി യുകെയില്‍ എത്തിച്ചേരും. അഭിവന്ദ്യ പിതാവിനെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രൈന്സ്റ്റണില് നടന്നുവരുന്നത്.
യുകെയുടെ നാനാഭാഗങ്ങളിനിന്നായി പതിനായിരങ്ങള്‍ ഈ പുണ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രിന്‍സ്റ്റണില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. യുകെയില്‍ എമ്പാടുമുള്ള സിറോ മലബര്‍ സഭയുടെ മാസ് സെന്ററുകളില്‍ നിന്ന് കോച്ചുകള്‍ എമ്പാടും ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി
ആരാധനയിലും പ്രാര്‍ഥനയിലും ഒരുങ്ങുകയാണ് പ്രിന്‍സ്റ്റണ്‍.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മുതല്‍ രാത്രി ഒമ്പത് വരെ തുടര്‍ച്ചയായി ആരാധനയും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും. പ്രധാന വേദിയാകുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലത്തയിലാണ് തിരുക്കര്‍മ്മങ്ങള്‍. ഇടവകയിലെ എട്ട് ഫാമിലി യൂണിറ്റുകള്‍ ആരാധനക്ക് നേതൃത്വം നല്‍കും. 12 മുതല്‍ സെന്റ് ജോര്‍ജ് യൂണിറ്റും ഒരു മണി മുതല്‍ സെന്റ് തോമസ് യൂണിറ്റും തുടര്‍ന്ന് സെന്റ് അല്‍ഫോന്‍സാ, സെന്റ് ജോണ്‍ പോള്‍ സെക്കന്റ് മദര്‍ തെരേസാ, ഹോളി ഫാമിലി സെന്റ് മേരീസ്, സെന്റ് മരിയഗൊരൈത്തി തുടങ്ങിയവയും ആരാധനക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ആരാധനയുടെ സമാപനവും ദിവ്യബലിയും നടക്കും.
ലങ്കാസ്റ്റര്‍ രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ ഫാ മാത്യു ചുരപ്പൊയ്കയില് ദിവ്യബലിയില്‍ കാര്‍മ്മികനാകും.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെയും, വിശുദ്ധ എവുപ്രസ്യാമ്മയുടെയും സംയുക്ത നാമധേയത്തില്‍ വ്യക്തിഗത ഇടവക ബ്ളാക്ക്പൂള്‍ കേന്ദ്രീകരിച്ചും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തില്‍ ഇടവക പ്രസ്റ്റണിലും ആണ് പ്രഖ്യാപിക്കപ്പെടുക. ഇത് കൂടാതെ കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ ഔപചാരിക ഉദ്ഘാടനവും മൂന്നാം തിയ്യതി നടക്കും. സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ലങ്കാസ്റ്റര്‍ രൂപതാദ്ധ്യക്ഷന് ബഹുമാനപ്പെട്ട ബിഷപ്പ് മൈക്കിള്‍ കാംപെല്ലും,യു കെ കോര്‍ഡിനേട്ടര്‍ തോമസ് പാറയടിയില്‍ അച്ചനും അടക്കംയുകെയുടെ വിവിധ ഭാഗങ്ങളിലായുള്ള സിറോ മലബാര്‍ വൈദികരും വിശ്വാസി സമൂഹവും പുണ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ മൂന്നാം തിയതി പ്രിന്‍സ്റ്റണില്‍ എത്തിച്ചേരും.
ലങ്കാസ്റ്റര്‍ രൂപതാ സിറോ മലബാര്‍ ചാപ്ലയില്‍ ഫാ.മാത്യു ജേക്കബ് ചൂരപൊയികയിലിന്റെ നേതൃത്വത്തില്‍ മാത്യു തോമസ് ജനറല്‍ കണ്‍വീനര്‍ ആയും തോമസ് ജയിംസ് സ്വാഗത സംഘം കണ്‍വീനര്‍ ആയും ഉള്ള ആറംഗ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല