സാബു ചുണ്ടങ്കാട്ടില്‍: മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നാളെ. വിഥിഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടികള്‍. സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഒരുക്കമായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. പാട്ട്, പ്രസംഗം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സ്‌കൂള്‍ ഗ്രൗണ്ടില്‍ കായിക മത്സരങ്ങളും നടക്കും. കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ അവര്‍ക്കൊപ്പം മാതാപിതാക്കളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഷ്രൂഷ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല