1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2015

സ്വന്തം ലേഖകന്‍: ദുരന്തങ്ങള്‍ തുടര്‍ക്കഥ, വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പുന:പരിശോധിക്കാന്‍ സൗദി രാജ കുടുംബം ഉത്തരവിട്ടു. വിശ്വാസികള്‍ക്ക് വിശുദ്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും ഹജ്ജിന്റെ സംഘാടനം കൂടുതല്‍ കാര്യക്ഷമമാക്കാനും ഉത്തരവിട്ടതായും രാജാവ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് ഹജ്ജ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ നയ്യീഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. ചില വിശ്വാസികള്‍ നിയന്ത്രണം പാലിക്കാത്തതാവാം അപകടത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

അതേസമയം പുണ്യഭൂമിയില്‍ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സൗദി ഭരണകൂടം പരാജയപ്പെട്ടുവെന്ന വിമര്‍ശവുമായി ഇറാനും ഇന്‍ഡൊനീഷ്യയും രംഗത്തുവന്നിട്ടുണ്ട്. സൗദി അറേബ്യ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി ആവശ്യപ്പെട്ടു. മോശപ്പെട്ട സംഘാടനമാണ് ദുരന്തം വരുത്തിവച്ചതെന്നും ഖൊമനേി പറഞ്ഞു. 131 ഇറാന്‍കാരനാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ലെന്ന് സൗദി ഉറപ്പുവരുത്തണമെന്ന് ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കൊ വിഡോഡോ പറഞ്ഞു. ഹജ്ജിന്റെ സംഘാടനവും സുരക്ഷാ സംവിധാനവും കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഇന്‍ഡൊനീഷ്യക്കാരാണ് അപകടത്തില്‍ മരിച്ചത്.

രണ്ട് റോഡുകള്‍ അടച്ചതാണ് അപകടത്തിന് കാരണമെന്ന് ഇംഗ്ലണ്ടിലെ ആദ്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്ററായ മുഹമ്മദ് ജഫ്രി കുറ്റപ്പെടുത്തി. ഇത് ദൈവവിധിയല്ല, മനുഷ്യനിര്‍മിത ദുരന്തമാണെന്നും അദ്ദേഹം ബി.ബി.സി. റേഡിയോയില്‍ പറഞ്ഞു.

വിശ്വാസികളില്‍ ചിലരും സൗദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. പോലീസ് വഴികളെല്ലാം അടച്ചതാണ് അപകടം വരുത്തിവച്ചതെന്ന് ലിബിയയില്‍ നിന്നുള്ള തീര്‍ഥാടകനായ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ജനക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് പിടിയുണ്ടായിരുന്നില്ലെന്ന് മെക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഹെറിറ്റേജ് സെന്റര്‍ സ്ഥാപകന്‍ ഇര്‍ഫാന്‍ അല്‍ അലാവി പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഹജ്ജിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ 717 പേര്‍ കാല്ലപ്പെടുകയും 863 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.