സ്വന്തം ലേഖകന്‍: ബലിപെരുന്നാള്‍ ആഘോഷ വേളയില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം, പ്രതിഷേധം വ്യാപകമാകുന്നു. രണ്ട് ദിവസത്തേയ്ക്കാണ് ഇന്റര്‍നെറ്റിന് നിരോധനം. സാമൂഹ്യ വിരുദ്ധ ശക്തികള്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിയ്ക്കും എന്നതാണ് നിരോധനത്തിന് സര്‍ക്കാരിന്റെ ന്യായം.
ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് നിരോധനം എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 25 ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ സെപ്തംബര്‍ 26 ന് വൈകീട്ട് 10 മണി വരെയാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
നേരത്തെ കശ്മീരില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. അതിനു പുറകെയാണ് ഇന്റര്‍നെറ്റിന് കൂടി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരിലെ എല്ലാ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കും ഇത് സംബന്ധിച്ച് ഐജി നിര്‍ദ്ദേശം നല്‍കി. ജിപിആര്‍എസ്, 2ജി, 3ജി സേവനങ്ങള്‍ രണ്ട്ദിവസം നല്‍കരുത് എന്നാണ് ഉത്തരവ്.
സംസ്ഥാനത്ത് ബീഫ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബലിപെരുന്നാളിന്റെ സന്ദര്‍ഭത്തില്‍ ഈ വിവാദവും ചൂടുപിടിക്കുന്ന ലക്ഷണമാണ് താഴ്വരയില്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല