സ്വന്തം ലേഖകന്‍: മാഞ്ചസ്റ്ററിലെ മലയാളി നഴ്സിന്റെ ഭര്‍ത്താവ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ മുങ്ങി മരിച്ചു. വിഥന്ഷായില് താമസിക്കുന്ന മലയാളിയായ നഴ്സ് ജീന മാത്യുവിന്റെ ഭര്‍ത്താവ് രാജ് വാല്വാക്കറാണ് ഗോവയില്‍ അവധി ആഘോഷത്തിനിടെ കടലില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തിരകളില്‍പ്പെട്ടത്.
54 വയസുകാരനായ രാജ് കുടുംബമായി കടലില്‍ കുളിക്കവേ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ജീനയും കൂട്ടുകാരും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് അമ്മയും ജ്യേഷ്ഠന്റെ മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം വെള്ളിയാഴ്ച സംസ്ക്കരിച്ചു.
കോതമംഗലം സ്വദേശിയായ ജീനയും മുംബൈ സ്വദേശിയായ രാജും വിഥന്ഷാ ഹോസ്പിറ്റലാണ് ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അവധി ആഘോഷിക്കാന്‍ ഇവര്‍ നാട്ടിലെത്തിയത്. മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യങ്ങളായിരുന്നു ജീന, രാജ് ദമ്പതികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല