റോയ് ഫ്രാന്‍സിസ്: ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ മഹാ കുടുംബ സംഗമമായ ആറാമത് സീറോ മലബാര്‍ കണ്വെന്ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ കണ്വെന്ഷന് നാളെ (ഞായറാഴ്ച) ഓക്സ്ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ഓക്സ്ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നത്. ഫരീദാബാദ് (ന്യൂഡല്‍ഹി) രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവാണ് കണ്‍വെന്‍ഷന്റെ ഉദ്ഘാടകന്‍. ഇന്ന്! പന്ത്രണ്ടരയ്ക്ക് ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ഭരണികുളങ്ങര പിതാവിന് കണ്വെന്ഷന് സംഘടകരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ ബര്‍മിംഗ്ഹാം അതിരൂപതാ വികാരി ജനറാള്‍ റവ. മോണ്‍സിഞ്ഞോര്‍ തിമോത്തി മെന്‍സെസ് മുഖ്യ സന്ദേശം നല്‍കുന്നതാണ്.
വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വച്ച് ആദരിക്കുന്നതാണ്. ഭാരതത്തിന്റെ അപ്പസ്തോലന് മാര്‍ത്തോമ്മാ ശ്ലീഹ നമ്മുടെ പൂര്‍വ്വികര്‍ക്ക് കൈമാറിയ വിശ്വാസ ദീപം ഇവിടുത്തെ പാശ്ചാത്യ സംസ്കാരത്തില്‍ നൂറ് കണക്കിന് തീപന്തങ്ങളായി നമ്മുടെ ജീവിതങ്ങളിലൂടെ ആളി കത്തിക്കുവാന്‍ ശക്തി പകരുന്ന മഹാ ആത്മീയ സംഗമത്തിനാണ് നാം സാക്ഷികള്‍ ആകുന്നത്. സമൂഹ ബലിയില്‍ പങ്കെടുത്ത് പരസ്പരം പ്രാര്‍ത്ഥിച്ച് പുനരര്‍പ്പണം ചെയ്യാനും പുതു കാല് വയ്പ്പുകള്‍ക്ക് പിന്തുണയേകാനും മിടുക്കരായ മത ബോധന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുവാന്‍ ആറാമത് സീറോമലബാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
സീറോ മലബാര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന നിരവധി മനോഹരങ്ങളായ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കലാ പരിപാടികള്‍ക്ക് പുറമേ പങ്കെടുക്കുന്ന എല്ലാവര്ക്കും വേണ്ടി സ്നേഹ വിരുന്നും നടത്തുന്നതായിരിക്കും. ‘നമുക്കും അവനോടൊപ്പം പോയി മരിക്കാം’ എന്ന്! ഉദ്ദീരണം ചെയ്ത തോമാശ്ലീഹയുടെ നാമത്തില്‍ വിശ്വസാനുഭാവത്തിന്റെയും സൗഹൃദത്തിന്റെയും ആയ വിശാല വേദി പങ്കിടുവാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ബര്‍മിംഗ്ഹാം അതിരൂപത സീറോ മലബാര്‍ ചാപ്ലൈന്മാരായ റവ. ഫാ. ജയ്സന് കരിപ്പായി, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.
കാര്യ പരിപാടികള്‍
08.30 am : രജിസ്ട്രേഷന്
08.45 am : അഭിവന്ദ്യ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനും മറ്റ് വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം
09.00 am : മെറിറ്റ് മോര്‍ണിംഗ് (മതബോധന പരീക്ഷയില്‍ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ ആദരിക്കല്‍)
09:45 am : ആഘോഷമായ സമൂഹബലി, വചന സന്ദേശം
11.45 am : കണ്വെന്ഷന് ഉദ്ഘാടനം, പൊതുസമ്മേളനം, ദമ്പതികളെ ആദരിക്കല്‍
01.00 pm : സ്നേഹ വിരുന്ന്!
02.00 pm : കലാപരിപാടികള്‍
06.30 pm : നന്ദിപ്രകടനം, സമാപന ആശീര്‍വാദം
വൈവാഹിക ജീവിതത്തിന്റെ 24 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ തങ്ങളുടെ പേര് വിവരം അതാത് മാസ്സ് സെന്ററിലെ കൈക്കാരന്മാരെ അറിയിക്കണമെന്നും, പങ്കെടുക്കുന്നവര്‍ ആദ്യവസാനം എന്‍ട്രി പാസ്സ് കൈവശം വയ്ക്കണമെന്നും സംഘാടകര്‍ അറിയിക്കുന്നുണ്ട്. മത ബോധന പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കുട്ടികള്‍ മതാപിതാക്കളോടൊപ്പം രാവിലെ 08.45ന് തന്നെ യൂണിഫോം അണിഞ്ഞ് രജിസ്ട്രേഷന് കൌണ്ടറുമായി ബന്ധപ്പെടെണ്ടതാണ്. കണ്വെന്ഷന്ദിനത്തില് വൈവാഹിക ജീവിതത്തിന്റെ 24 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ആണ് ഇരിക്കേണ്ടത്. കണ്വെന്ഷന് ഹാളിന്റെ തൊട്ടടുത്തായി കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൌകര്യം ഉണ്ടായിരിക്കും. വൈകുന്നേരം ചായയ്ക്കും ലൈറ്റ് റിഫ്രഷ്മെന്റിനും ലഭ്യമാക്കാനും സംഘാടകര്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കണ്വെന്ഷന് ദിനത്തില്‍ വളണ്ടിയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതാണ് എന്നും കൂടുതല്‍ വിവരങ്ങള്‍
www.smcbirmingham.org.uk എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ്.
മൈക്കിള്‍ കുര്യന് : 07870266597 , റോയ് ഫ്രാന്‍സിസ് : 07717754609 , ജോയ് മാത്യു : , ജോജന്‍ ആന്റണി : , ഷിജോ ജേക്കബ്: 07853210824 , ഷൈനി ജോസഫ് : 07966440717
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല