സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ആസ്ഥാനത്ത് തരംഗമായി മോദിയും ഇന്ത്യയും, മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ചയും ജീവനക്കാരുമായി സംവാദവും നടത്തി. ഫേയ്സ്ബുക്ക് ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ നല്കുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യവും മോദി തന്റെ സംവാദത്തില്‍ സൂചിപ്പിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വിവര സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. ഇടയ്ക്ക് അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വന്നപ്പോള്‍ മോദി വികാരഭരിതനായി കരയുകയും ചെയ്തു.
നിറഞ്ഞ കയ്യടികളോടെയാണ് ജീവനക്കാര്‍ മോദിയെ സ്വാഗതം ചെയ്തത്. ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇന്ത്യയുടേത് വളരെ വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ്. ഞങ്ങളുടെ ലക്ഷ്യം 20 ട്രില്യണ്‍ ഡോളര്‍ സമ്പദ്!ഘടനയാവുകയാണ്, മോദി പറഞ്ഞു
സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുക്കര്‍ബര്‍ഗിനോട് അതിന്റെ ശക്തി ഞാന്‍ കാണുന്നുവെന്ന് മോദി വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മുഖഛായ ഏറെ മാറിയെന്ന് മോദി പറഞ്ഞു. തന്റെ അറിവ് വളരെ ചെറുതാണെന്നും സമൂഹ മാധ്യമങ്ങളാണ് കൂടുതല്‍ അറിവ് നല്‍കുന്നതെന്നും മോദി പറഞ്ഞത് സദസില്‍ കൈയ്യടികള്‍ ഉയര്‍ത്തി.
മോദിയുടെ വിജയത്തിനു പിന്നില്‍ അമ്മയുടെ പങ്കിനെ കുറിച്ച് സുക്കര്‍ ബെര്‍ഗ് ചോദിച്ചപ്പോള്‍ അദ്ദേഹം വികാരനിര്ഭരനാകുകയും ചെയ്തു. ഇതു പോലെ ഒരു മകനെ ലോകത്തിന് നല്‍കിയതിന് സുക്കര്‍ ബെര്‍ഗിന്റെ മാതാപിതാക്കളെ മോദി അനുമോദിച്ചു. ജനക്കൂട്ടത്തിനിടെ ഇരുന്ന ബെര്‍ഗിന്റെ മാതാപിതാക്കളോട് എഴുന്നേറ്റ് നില്ക്കാന് ആവശ്യപ്പെട്ടു. നിറ!ഞ്ഞ കൈയ്യടികളോടെയാണ് അവരെ സദസ് സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല