സ്വന്തം ലേഖകന്‍: പാലാ ലിസ്യൂ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല വധം, പ്രതി ക്രൂരകൃത്യങ്ങളില്‍ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ളയാള്. സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊന്ന കാസര്‍കോട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ്ബാബു കൊടുംകുറ്റവാളിയാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍, എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്. അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്. അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. ഇതിനായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. ചോദ്യംചെയ്യല്‍ പൂര്‍ണമായും വിഡിയോവില്‍ പകര്‍ത്തി കോടതിയില്‍ സമര്‍പ്പിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിനുശേഷം നടത്തിയ അന്വേഷണത്തില്‍ 2014 നവംബറിനുശേഷം പാലാ മേഖലയില്‍ മഠങ്ങളില്‍ സമാനമായ അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാസ്ഥലങ്ങളിലും 60 വയസ്സിന് മുകളിലുള്ള കന്യാസ്ത്രീകളെ തലക്ക് പിന്നിലടിച്ച് ആക്രമണം നടത്തുകയായിരുന്നു. 2009ല്‍ ഭാര്യയെ തലക്കടിച്ചു പരിക്കേല്പിച്ച കേസില്‍ ഒമ്പതു മാസം സതീഷ് ജയില്‍വാസം അനുഭവിച്ചിട്ടുമുണ്ട്.
16ന് രാത്രി 11.30നും പിറ്റേന്ന് പുലര്‍ച്ചെ 2.30നും ഇടയിലുള്ള സമയത്താണ് കൊലപാതകം നടന്നത്. മതില് ചാടി കടന്നത്തെിയ പ്രതി, പെയ്ന്റിങ് നടത്താന്‍ തുറന്നിട്ടിരുന്ന ഗ്രില്ലിലൂടെ വന്ന് നടുമുറ്റത്തെ പൂട്ടുതകര്‍ത്ത് അകത്തുകയറി. ആദ്യം കണ്ട സിസ്റ്റര്‍ അമലയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
ചെന്നൈയിലേക്ക് കടന്ന പ്രതി അവിടെയുള്ള പരിചയക്കാരനില്‍നിന്ന് വാങ്ങിയ പണവുമായി ഡല്‍ഹിയിലും പിന്നീട് ഹദ്വാറിലും എത്തി. മാധ്യമങ്ങളില്‍ പ്രതിയുടെ ചിത്രം വന്നത് ശ്രദ്ധയില്‍പെട്ട ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെ മാനേജര്‍ വിഷ്ണു നമ്പൂതിരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹരിദ്വാറില്‍നിന്ന് വിമാനമാര്‍ഗം കോട്ടയത്തത്തെിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല