1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

ലണ്ടന്‍: 11 വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടനിലെ തൊഴിലില്ലായ്മ കുറഞ്ഞെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വെളിപ്പെടുത്തല്‍. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതാണ് ബ്രിട്ടീഷ് തൊഴിലന്വേഷകര്‍ക്ക് ഗുണകരമായത്.

ബ്രിട്ടനില്‍ തൊഴില്‍രഹിതരുടെ എണ്ണം ഇപ്പോള്‍ 88,000 കുറഞ്ഞ് 2.43മില്യണായെന്നാണ് ഓഫീസ് ഫോര്‍ ദ നാഷണല്‍ സ്റ്റാറ്റിറ്റ്ക്‌സിന്റെ കണക്ക്. 2000ത്തിനുശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലെ മൂന്ന് മാസങ്ങളില്‍ സ്വകാര്യമേഖലയില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണം 104,000 വര്‍ധിച്ച് 23 മില്യണിലെത്തിയിട്ടുണ്ട്.

അതേസമയം പൊതുമേഖലയില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണം 24,000 കുറഞ്ഞ് 6.1മില്യണായി. കൂടാതെ തൊഴിലില്ലായ്മ വേദനം ആവശ്യപ്പെടുന്നവരുടെ എണ്ണവും കഴിഞ്ഞ മാസം വര്‍ധിച്ചിട്ടുണ്ട്. ഇത് 19,600 വര്‍ധിച്ച് 1.49മില്യണായിട്ടുണ്ട്. എക്‌ണോമിക്കലി ഇനാക്ടീവായവരുടെ എണ്ണത്തില്‍ 39,000 ത്തിന്റെ വര്‍ധനവാണ് മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്.

16-24നും ഇടയില്‍ പ്രായമുള്ളവരിലാണ് തൊഴിലില്ലായ്മ നന്നായി കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 895,000 പേരുള്ളത് ഇപ്പോള്‍ 79,000 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം തൊഴില്‍ ചെയ്യുന്നവരുടെ ആകെ എണ്ണം 80,000 വര്‍ധിച്ച് 29.2മില്യണായി.

തൊഴിലില്ലായ്മയിലുണ്ടായിട്ടുള്ള ഈ കുറവ് ആശ്വാസം നല്‍കുന്നതാണെന്ന് തൊഴില്‍മന്ത്രി ക്രിസ് ഗെയിലിംങ് വ്യക്തമാക്കി. തൊഴില്‍രഹിതരുടെ എണ്ണം പൊതുതിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് യുവാക്കളിലെ തൊഴില്‍രഹിതരുടെ എണ്ണത്തിലെ കുറവ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴില്‍രഹിതരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്നത് സ്വാഗതാര്‍ഹമാണെന്ന് ടി.യു.സി ജനറല്‍ സെക്രട്ടറി ബ്രെഡാന്‍ ബാര്‍ബര്‍ പറഞ്ഞു. എന്നാല്‍ 820,000ത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും ജോലിയില്ല എന്നത് നമ്മുടെ തൊഴില്‍മാര്‍ക്കറ്റ് ഇനിയും വളരേണ്ടതുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.