1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2015

കെജെ ജോണ്‍: ആഗോള തലത്തില്‍ സമാധാന സന്ദേശം നല്‍കി പ്രവര്‍ത്തന നിരതമായിരിക്കുന്ന ദി വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ വച്ച് 2015 ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 30 വരെ കുടുംബ ജീവിതത്തിനാവശ്യമായ പ്രബോധനങ്ങള്‍ നല്‍കി, ‘സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും’ ( On Earth as it is in Heaven ) എന്ന മുഖ്യ ചിന്താധാരയിലൂന്നി ഫാമിലി കോണ്‍ഫ്രന്‍സ് നടത്തുന്നു.
റോസാമിസ്റ്റിക്ക, സൂറിച്ച്, ജര്‍മ്മനി, യു.കെ, ഹൂസ്റ്റണ്‍, ഡാലസ് എന്നിവിടങ്ങളിലാണ് ഫാമിലി കോണ്‍ഫ്രന്‍സ് ക്രമീകരിച്ചിരിക്കുന്നത്. കരുണയും കരുതലും കാവലുമായി ജീവിച്ച് വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നില നിര്‍ത്തി ഇരുളിന്റെ ഒരു പൊട്ടു പോലുമില്ലാതെ ജീവിക്കുവാനും പരസ്പരം ആത്മാര്‍ത്ഥമായി ആദരിക്കുവാനും, അറിവില്‍ നിന്ന് തിരിച്ചറിവിന്റെ തീരങ്ങളിലേക്ക് സഞ്ചരിക്കുവാനും, പുറത്തൊരാകാശം ഉള്ളതുപോലെ എന്റെ ഉള്ളിലും ഒരാകാശാമുണ്ടെന്ന ആദ്ധ്യാത്മിക ബോധ്യത്തോടെ നില നിന്ന് ആന്തരിക യൗവ്വനം എന്നും നിലനിര്‍ത്തുവാനും, അങ്ങനെ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളങ്ങളായി ജീവിക്കുവാനും സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഈ ഫാമിലി കോണ്‍ഫ്രന്‍സ് ഉപകരിക്കുമെന്ന് ദി വേള്‍ഡ് പീസ് മിഷന്റെ ആധ്യാത്മിക രക്ഷാധികാരി ഫാ: ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.
ഈ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് ജീവിതത്തിന് ആധ്യാത്മികമായ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാവാനുതകുന്ന അറിവും ദൈവനുഭാവത്തിന്റെ നിറവും നേടാന്‍ സംഘാടകര്‍ എല്ലാവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : twpmorg@gmail.com
ഫോണ്‍ : 0041 762 226 899 / 0027 83 410 2921

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.