സ്വന്തം ലേഖകന്‍: അബുദാബിയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മലയാളി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു, തുണയായത് ഫോറന്‍സിക് പരിശോധനാ ഫലം. മലപ്പുറം തിരൂര്‍ സ്വദേശി ഗംഗാധരന്റെ വധശിക്ഷയാണ് യുഎഇ സുപ്രീം കോടതി റദ്ദാക്കിയത്. പത്തു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കുശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഫോറന്‍സിക് പരിശോധനാ ഫലം ശാരീരിക പീഡനം നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതാണ് ഗംഗാധരനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. 2013 ഏപ്രില്‍ ?14ന് വിദ്യാര്‍ഥിനി പഠിച്ചിരുന്ന സ്കൂളി?ലായിരുന്നു സംഭവം. ഏഴു വയസുകാരിയെ സ്കൂള്‍ ജീവനക്കാരനായ ഗംഗാധരന് സ്കൂള്‍ അടുക്കളയില്‍ പീഡിപ്പിച്ചു എ?ന്നായിരുന്നു കേസ്.
?പ്രോസിക്യൂഷന് മുമ്പാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സുപ്രീംകോടതി വിധി അപ്പീല്‍ കോടതിയും പിന്നീട് ശരിവച്ചു. ഭാഷ അറിയാത്തതിനാല്‍ പൊലീസും പ്രോസിക്യൂഷനും നല്കിയ പേപ്പറില്‍ ഒപ്പിട്ട് നല്‍കുകയും സമ്മര്‍ദം മൂലം കുറ്റസമ്മതം നടത്തുകയുമായിരുന്നുവെന്നാണ് ഗംഗാധരന്റെ മൊഴി.
32 വര്‍ഷമായി ഇതേ സ്കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു 58 കാരനായ ഗംഗാധരന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല