സ്വന്തം ലേഖകന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെള്ളിത്തിരയില്‍, ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. റോണാള്‍ഡോ അഭിനയിക്കുന്ന ഡോക്യൂ ഫിഷന്‍ സിനിമ റൊണാല്‍ഡോയുടെ ട്രെയിലര്‍ പുറത്തിറങ്ങി, തിങ്കളാഴ്ചയാണ് ട്രെയിലര്‍ ക്രിസ്റ്റ്യാനോ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ആന്റിണി വോന്‍കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റൊണാല്‍ഡോയുടെ കുട്ടിക്കാലം മുതല്‍ റയല്‍ മാന്‍ഡ്രിഡ് ജീവിതം വരെ പ്രതിവാദിക്കുന്നു. ഒപ്പം അപൂര്‍വ്വമായി ക്രിസ്റ്റ്യാനോ ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഫുട്‌ബോളറുടെ സെല്‍ഫി പ്രേമവും. 20,79,609 രൂപ മുടക്കി സ്വന്തം വീട്ടില്‍ സ്വന്തം മെഴുകുപ്രതിമ തീര്‍ത്തതും ഒക്കെ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒപ്പം കുപ്രസിദ്ധമായ പ്രേമ ബന്ധങ്ങളും ചിത്രത്തിലെ പ്രധാന വിഷയമാണ്. മാഞ്ചസ്റ്റര്‍, റയല്‍ തുടങ്ങിയ ക്ലബുകളിലെ ജീവിതവും സിനിമയിലുണ്ട്. ട്രെയിലറില്‍ മെസിയും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് പ്രത്യേകത. യൂണിവേഴ്‌സല്‍ പിക്‌ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല