സ്വന്തം ലേഖകന്‍: തൃശൂരില്‍ പൂട്ടിയിട്ട ദുബായ് വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 500 പവനും 50 ലക്ഷത്തിന്റെ വജ്രവും മോഷ്ടിച്ചു. ദുബായിലെ പ്രമുഖ വ്യവസായിയും ജലീല്‍ ട്രേഡേഴ്സ് ഉടമയുമായ തടാകം കുഞ്ഞുമൊയ്തു ഹാജിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്.
ഹാജിയും കുടുംബവും വര്‍ഷങ്ങളായി വിദേശത്താണ്. വടക്കേക്കാട് എടക്കര റോഡില്‍ നാല് ഏക്കറില്‍ ചുറ്റുമതിലോടുകൂടിയ 10,000 ചതുരശ്ര അടിയുള്ള വീടിന്റെ ഔട്ട്ഹൗസില്‍ ജോലിക്കാരനും നേപ്പാളിയായ കാവല്‍ക്കാരനുമായിരുന്നു താമസം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്.
വീട്ടുജോലിക്കാരനാണ് പിന്‍ഭാഗത്തെ അടുക്കളവാതില്‍ തുറന്നനിലയില്‍ ആദ്യം കണ്ടത്. ഈ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് വീടിന്റെ അകത്തെ അഞ്ചു വാതിലുകളുടെയും പൂട്ട് പൊളിച്ചിട്ടുണ്ട്. താഴത്തെ നിലയിലുള്ള മുറിയിലെ അലമാരയുടെ പൂട്ട് പൊളിച്ച് ലോക്കറിന്റെ താക്കോല്‍ എടുത്താണ് മോഷണം നടത്തിയത്. വര്‍ഷങ്ങളായി ദുബായില്‍ സ്ഥിരതാമസമാക്കിയ കുടുംബം ഒരാഴ്ച മുന്‍പാണ് നാട്ടില്‍ വന്ന് പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല