സ്വന്തം ലേഖകന്‍: ഹജ്ജ് ദുരന്തത്തില്‍ മരിച്ച ഇറാന് സ്വദേശികളുടെ മൃതദേഹം എത്രയും വേഗം തിരികെ എത്തിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സൗദിയോട് ഇറാന്റെ ഭീഷണി. രാജ്യത്തിന്രെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടേതാണ് അന്ത്യശാസനം. സൗദി ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതല നിര്‍വഹിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചിലരുടെ പ്രവൃത്തിയെങ്കിലും ഇതൊരു തന്ത്രമാണോ എന്ന തോന്നലുണ്ടാക്കുന്നെന്നും നാവിക ഉദ്യോഗസ്ഥരുടെ ബിരുദദാന ചടങ്ങില്‍ ഖൊമൈനി പറഞ്ഞു.
മക്കയിലും മദീനയിലുമെത്തുന്ന പതിനായിരക്കണക്കിന് ഇറാന് തീര്‍ത്ഥാടകരുടെ നേരെയുള്ള നേര്‍ത്ത അനാദരവ് പോലും പൊറുക്കില്ലെന്നും മൃതശരീരങ്ങള്‍ തിരികെ എത്തിച്ചില്ലെങ്കില്‍ തീവ്ര തിരിച്ചടി നേരിടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മരിച്ചവരെ കാര്‍ഗോ വിമാനത്തില്‍ എത്തിക്കണമെന്ന ആവശ്യം നിരസിച്ചതിലെ അസ്വസ്ഥതകളാണ് കടുത്ത പ്രസ്താവനയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇസ്ലാമികമായ വിനയവും സാഹോദര്യവും ഇക്കാലം വരെ പുലര്‍ത്തിയിട്ടുണ്ട്.
ഹജ്ജ് ദുരന്തത്തിന്റെ കാരണം വ്യക്തമാകാന്‍ ഇസ്ലാമിക രാജ്യങ്ങള്‍ സംയുക്ത കമ്മിറ്റി രൂപീകരിക്കണമെന്നും ഖൊമൈനി ആഹ്വാനം ചെയ്തു.
മൃതദേഹങ്ങള്‍ എത്രയും വേഗം തിരിച്ചറിഞ്ഞ് തിരിച്ചയക്കണമെന്ന് സൗദി നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇറാന്റെ അന്ത്യശാസനം. ദുരന്തശേഷം കാണാതായ 241 ഇറാന് തീര്‍ത്ഥാടകര്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും രാജ്യം ഭയക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല