ലണ്ടന്‍: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീന വില്യംസ് ഈസ്റ്റ് ബോണ്‍ എയ്ഗോണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു. ടോപ് സീഡ് വെരാ സ്വനരേവയാണ് സെറീനയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നേടിയതിന് ശേഷമാണ് സെറീന തോറ്റത്. സ്കോര്‍: 36 , 76(5) , 75 .
കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന സെറീന മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ ദിവസം സ്വെറ്റ്വോന പിരങ്കോവയെ തോല്‍പ്പിച്ചിരുന്നു. മികവ് തുടരാന്‍ സെറീനക്കായില്ല.അടുത്ത ആഴ്ച ആരംഭിക്കിന്ന വിംബിള്‍ഡണില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സെറീന.
കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ നേടിയതിന് ശേഷമാണ് സെറീനക്ക് പരിക്കേല്‍ക്കുന്നത്.പിന്നീട് ദീര്‍ഘനാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനിക്കേണ്ടി് വന്നതമൂലം റാങ്കിങ്ങില്‍ ഏറെ പിന്നിലായ താരം ഇവിടെ ഏഴാം സീഡാണ് .കരിയറില്‍ നാല് വിംബിള്‍ഡണ്‍ അടക്കം ഇതുവരെ 13 ഗ്രാന്സ്ലാം കിരീടം നേടിയിട്ടുണ്ട് സെറീന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല