സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റിറില്‍ സെന്റ് തോമസ് സിറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജപമാലാ മാസാചരണം ഇന്നു മുതല്‍. ഒന്നാം തിയതി മുതല്‍ 21 വരെ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു, 21 മുതല്‍ 31 വരെ വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിട്ടാണ് ജപമാല ആചരണം നടക്കുക. സമാപന ദിവസമായ 31 ന് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും.
ജപമാല നടക്കുന്ന ഭവനങ്ങളിലൂടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ ഘോഷയാത്രയും ഉണ്ടാകും.
നാലാം തിയതി ഞായറാഴ്ച മലയാളം കുര്‍ബാന ഉള്ളതിനാല്‍ വൈകുന്നേരം നാലു മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിക്ക് ഒപ്പമാവും ജപമാല നടക്കുക.
21 തിയതി മുതല്‍ ദിവസവും വൈകുന്നേരം 5.30 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കും. സമാപന ദിവസം 31 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഇതേതുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന പരിപാടിയില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സണ്‍ഡേ സ്‌കൂളില്‍ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികളെ പരിപാടിയില്‍ ആദരിക്കും.
കുടുംബ സമേതം പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി അനുഗ്രഹാശിസ്സുകള്‍ പ്രാപിക്കാന്‍ ഏവരേയും ഷ്രൂസ്ബറി രൂപതാ സിറോ മലബാര്‍ ചാപ്ലയിന്‍ റവ, ഡോ ലോനപ്പന്‍ അറന്തശേരി സ്വാഗതം ചെയ്യുന്നു. ഓരോ ദിവസവും ജപമാല നടക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ചുവടെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല