1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2015

സാബു ചുണ്ടങ്കാട്ടില്‍: യുകെയിലെ സിറോ മലബാര്‍ സഭക്ക് ദൈവം കനിഞ്ഞ് നല്‍കിയ ഇടവക ദേവാലയ സമര്‍പ്പണത്തിന് ഇനി രണ്ടു നാളുകള്‍ മാത്രം ശേഷിക്കെ പ്രിന്‍സ്റ്റണ്‍ ഉത്സവ ലഹരിയില്‍. യുകെയിലെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. തിരുകര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകാന്‍ സിറോ മലബാര്‍ സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നാളെ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും.

ലങ്കാസ്റ്റര്‍ രൂപതാ സിറോ മലബാര്‍ ചാപ്ലയില്‍ ഫാ. മാത്യു ചൂരപ്പൊയ്കലിന്റെ നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒത്തുചേര്‍ന്ന് പിതാവിനെ സ്വീകരിക്കും. ഇടവകകളില്‍ പ്രതിഷ്ഠിക്കുന്ന്തിനായി ഭാരത വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ ചവറ കുര്യോക്കോസ് ഏലിയാസച്ചന്റേയും തിരുശേഷിപ്പുകള്‍ പ്രിന്‍സ്റ്റണില്‍ എത്തിച്ചേര്‍ന്നു. ദിവ്യബലിമദ്ധ്യേ പ്രഖ്യാപനത്തിന്റെ ഡിക്രി വായിച്ചതിന് ശേഷം മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുക.

ലങ്കാസ്റ്റര്‍ രൂപതയുടെ കീഴില്‍ സഭക്ക് ലഭിച്ച സ്വന്തവും,സ്വതന്ത്രവുമായ ദേവാലയത്തിന്റെയും,രണ്ടു വ്യക്തിഗത ഇടവകകളുടെയും,ആത്മീയ അജപാലനം ലക്ഷ്യമാക്കി തുടങ്ങുന്ന കര്‍മ്മലീത്താ സന്യാസിനി മഠത്തിന്റെയും ഔദ്യോഗികമായ സമര്‍പ്പണവും, ഉദ്ഘാടനവും പ്രഖ്യാപനവും,ചെയ്യപ്പെടുന്ന അനുഗ്രഹീത ധന്യ ദിനം അര്‍ഹമായ എല്ലാ പ്രൌഡിയും,വിശുദ്ധിയും ആതിതേയത്വവും നിറഞ്ഞു നില്ക്കുന്ന ആഘോഷമാക്കി തീര്‍ക്കുവാന്‍ തീവ്രമായ ഒരുക്കങ്ങളിലാണ് പ്രസ്റ്റണ്‍ ഇടവകാംഗങ്ങളും ലങ്കാസ്റ്റര്‍ രൂപതയിലെ സഭാ മക്കളും.

രാവിലെ 8.45 മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും. ആദ്യം സ്വാഗത ആശംസകള്‍ തുടര്‍ന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ലങ്കാസ്റ്റര്‍ ബിഷപ്പ് മൈക്കേല്‍ കാംബല്‍, സിറോ മലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ ഉള്‍പ്പെടെയുള്ള വ്യക്തികളെ ചെണ്ടമേളങ്ങളുടേയും താലപ്പൊലികളുടേയും അകമ്പടിയോടെ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതോടെ കൃതജ്ഞതാ പ്രാര്‍ഥന നടക്കും. തുടര്‍ന്ന് പ്രാരംഭ പ്രദക്ഷിണവും ദേവാലയ സമര്‍പ്പണവും തിരുശേഷിപ്പ് പ്രതിഷ്ഠയും തിരുസ്വരൂപങ്ങളുടെ ആശീര്‍വാദവും ഇടവക വിളംബരവും ഉദ്ഘാടനവും നടക്കും.

വികാരി മാത്യു ജേക്കബ് ചൂരപോയികയില്‍ അച്ചന്റെ കീഴില്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോമസ് ജോണ്‍,സ്വാഗത സംഘം കണ്‍വീനര്‍ തോമസ് ജെയിംസ് എന്നിവരുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം കണക്കെ വിവിധ കമ്മിറ്റികളും,പ്രസ്ട്ടന്കാരും തീവ്രമായ പ്രവര്‍ത്തനങ്ങളിലും,പ്രാര്‍ത്തനയിലും, ഒരുക്കത്തിലും മുഴുകിയിരിക്കുന്നു. ഇടവകകള്‍ക്ക് വേണ്ടതായ എല്ലാം ഇടവക മക്കള്‍ തന്നെ ഒരുക്കിക്കഴിഞ്ഞുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.ഇടവക മദ്ധ്യസ്ഥരുടെ വലിയ രൂപങ്ങള്‍, കുര്‍ബ്ബാന ദ്രവ്യങ്ങള്‍, ആഘോഷത്തിനായുള്ള സാധനങ്ങള്‍ തുടങ്ങി ഇടവക അവശ്യ സാധനങ്ങള്‍ പൂര്‍ണ്ണമായും പര്യാപ്തമാക്കുവാന്‍ സംഭാവനയായി നല്‍കുന്നതില്‍ ഇടവക മക്കള്‍ നിര്‍ലോഭം മത്സരിക്കുകയായിരുന്നു.

ലങ്കാസ്റ്റര്‍ രൂപതയിലെ രൂപതയിലെ സീറോ മലബാര്‍ ചാപ്‌ളിനും, ഇടവക വികാരിയുമായ മാത്യു ചൂരപൊയികയില്‍ അച്ചന്‍ വിശിഷ്ടാതിതികളെയും, സന്നിഹിതരായ എല്ലാ വിശ്വാസി സമൂഹത്തെയും തിരുക്കര്‍മ്മങ്ങളിലേക്ക് ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യും. സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ ഫാ.തോമസ് പാറയടി ആശംശകള്‍ അര്പ്പിച്ചു സംസാരിക്കും.യു കെ യുടെ നാനാ ഭാഗത്തുനിന്നുമുള്ള ബഹുമാനപ്പെട്ട വൈദികരും, സിസ്റ്റെഴ്‌സും, അത്മായ സമൂഹവും അവരോടൊപ്പം യുറോപ്പില്‍ നിന്നുമെത്തുന്നവരും ചേര്‍ന്ന് ഈ വലിയ ആഘോഷത്തെ അവിസ്മരണീയ ആത്മീയോത്സവം ആക്കി മാറ്റും.

സീറോ മലബാര്‍ സഭയുടെ പ്രഥമ അദ്ധ്യക്ഷനും,പിതാവുമായ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പ്രാര്ത്തനയുടെതോഴിയായ വിശുദ്ധ എവുപ്രാസ്യമ്മയും,സഹനങ്ങളെ അനുഗ്രഹങ്ങളായി താലോലിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയും ലങ്കാസ്റ്ററില്‍ ഇടവകളുടെ മാദ്ധ്യസ്ഥരായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അനുഗ്രഹങ്ങളുടെ പറുദീശയിലേക്കുള്ള ആഗമന വാതായനം തുറക്കപ്പെടുകയായി.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാനും,ചരിത്ര നിമിഷത്തില്‍ പങ്കു ചേരുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സസ്‌നേഹം അറിയിച്ചു.

കാറുകളിലും കോച്ചുകളിലും വരുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ദേവാലയത്തില്‍ എത്തിച്ചേരാവുന്നതാണ്.

Visitors coming by car need to use the following car park, church is just on the other side of A6, less than a min. walk from the bus station.
It is convenient and quicker route to St. Ignatious church via Exit 31 on M6 and join A59 to reach the car park and the church.
Preston Bus Station Car park (Next to HOLIDY INN HOTEL – on A6)
Tithebarn Street
PR1 1YT
Pay parking upto – 12 hours 4 pounds only (Need coins to pay in the machine as no card payment facility available.

For coaches to drop off our visitors :-
BUS stop near SMITHS EQUIPMENT HIRE
200 North Road
Preston
PR1 1YP
Coaches can park on the following street after dropping off.
MILLER ROAD
PR2 6LS
Please give me a call, If you need any further information’s.
Regards,
SEBASTIAN THOMAS
TEL : 07728283871

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.