യു കെയിലെ മുന്‍ നിര ഇന്‍ഷുറന്‍സ് കമ്പനിയായ ബുപ ഇന്‍ഷുറന്‍സ് കമ്പനിയെ റെസോലുഷന്‍ ഏറ്റെടുക്കുന്നു.ബുപയ്ക്ക് പുറമേ ഫ്രണ്ട്സ് പ്രോവിഡന്‍റ് ,ആക്സാ എന്നീ കമ്പനികളെയും റെസോലുഷന്‍ ഏറ്റെടുക്കുന്നുണ്ട് .
ബുപയുടെ ഗ്രൂപ്പ് റിസ്ക്,വ്യക്തിഗത പ്രൊട്ടക്ഷന്‍ എന്നീ ബിസിനസുകള്‍ ആണ് പുതിയ കമ്പനി ഏറ്റെടുക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബുപയുടെ ഈ നീക്കം.ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതു വരെ ബുപയുടെ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല